ജോലിസമയത്ത് യൂണിയന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി, വിവാദ ഉത്തരവുമായി എം.ജി.സര്‍വകലാശാല


കോട്ടയം: ജോലിസമയത്ത് ഉദ്യോഗസ്ഥര്‍ക്ക് യൂണിയന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കികൊണ്ട് എം.ജി.സര്‍വകലാശാലയുടെ വിവാദ ഉത്തരവ്. ഇടതുസംഘടനയായ എംപ്ലോയീസ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അനുമതി നല്‍കിയത്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് രാവിലെയും വൈകീട്ടും ഹാജര്‍ വെക്കുവാനും അനുമതി നല്‍കിയിട്ടുണ്ട്.

സര്‍വകലാശാലയിലെ ഇടതുയൂണിയന്റെ സമ്മേളനമാണ് വ്യാഴാഴ്ച കോട്ടയത്ത് നടക്കുന്നത്. ഇതില്‍ അംഗങ്ങള്‍ക്ക് പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു വിവാദ ഉത്തരവ് എം.ജി.സര്‍വകലാശാല പുറത്തിറക്കിയത്. രാവിലെയും വൈകീട്ടും രജിസ്റ്ററില്‍ ഒപ്പുവെച്ചുകൊണ്ട് സമ്മേളനത്തില്‍ പങ്കെടുക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഡ്യൂട്ടി സമയത്ത് ഇത്തരം സമ്മേളനങ്ങള്‍ നടത്തരുത് എന്നുള്ള ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു. അവധി ദിനങ്ങളിലേക്ക് ഇത്തരം സമ്മേളനങ്ങള്‍ മാറ്റണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഭരണാനുകൂല സംഘടനയ്ക്ക് വേണ്ടി ഇത്തരത്തില്‍ വിവാദ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇങ്ങനെയൊരു കീഴ്‌വഴക്കം സര്‍വകലാശാലയില്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് ഇതര സംഘടനാനേതാക്കള്‍ പറയുന്നത്.

സമ്മേളനത്തില്‍ അംഗങ്ങള്‍ പങ്കെടുക്കാന്‍ പോയതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലയിലെത്തിയ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടിലായി. എന്നാല്‍ മതിയായ ജീവനക്കാരെ വിവിധ ഓഫീസുകളില്‍ വിന്യസിച്ച ശേഷമാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി അംഗങ്ങളെ വിളിച്ചതെന്നാണ് യൂണിയന്‍ നല്‍കുന്ന വിശദീകരണം. ഏതായാലും ഇക്കാര്യം പരിശോധിക്കുമെന്ന് വൈസ് ചാന്‍സലര്‍ സാബുതോമസ് അറിയിച്ചു.

Content Highlights: Permission to attend a union meeting during work hours,MG University's controversial order

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented