ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി. ഈ മാസം 19ന് പ്രധാനമന്ത്രിയെ കാണാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

കഞ്ചിക്കോട് കോച്ച് ഫാക്ടറി, റേഷന്‍ വിഹിതം വെട്ടിക്കുറച്ച വിഷയം തുടങ്ങിയ കാര്യങ്ങളിലാണ് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

രണ്ടു തവണ പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പത്രസമ്മേളനം വളിക്കുകയും ചെയ്തിരുന്നു.