പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വിചാരണക്കോടതി അറിയാതെ ആയുര്‍വേദ ചികിത്സ; വിശദീകരണം തേടി


കേസിൽ ഒന്നാംപ്രതിയായ പീതാംബരനാണ് ചികിത്സനൽകിയത്

കൃപേഷ്, ശരത് ലാൽ

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വിചാരണക്കോടതി അറിയാതെ ആയുർവേദചികിത്സ നൽകിയ സംഭവത്തിൽ എറണാകുളം സി.ബി.ഐ. കോടതി വിശദീകരണംതേടി. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ചൊവ്വാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് കേസിന്റെ വിചാരണ ചുമതലയുള്ള സി.ബി.ഐ. കോടതി നിർദേശിച്ചിരിക്കുന്നത്.

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയായ പീതാംബരനാണ് ചികിത്സനൽകിയത്. കഴിഞ്ഞമാസം 19-നാണ് പീതാംബരന് വിദഗ്ധചികിത്സ വേണമെന്ന് നിർദേശിച്ച് ജയിൽഡോക്ടർ റിപ്പോർട്ട് നൽകിയത്.



തുടർന്ന് മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് ചികിത്സയ്ക്കായി ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് മാറ്റി. കോടതിയുടെ അനുമതിയില്ലാതെയായിരുന്നു ഈ നടപടി. പീതാംബരന് ജയിൽ മെഡിക്കൽ ബോർഡ് 40 ദിവസത്തെ ചികിത്സയാണ് നിർദേശിച്ചത്.

Content Highlights: periya youth congress workers twin murder cbi court accused ayurveda treatment asks for explanation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented