കോഴിക്കോട്: എഴുത്തുകാരി കെ.ആര്‍.മീരയും വി.ടി.ബല്‌റാം എംഎല്‍എയും തമ്മില്‍ ഫെയ്‌സ്ബുക്കിലൂടെയുള്ള വാക്‌പോര് തുടരുന്നു. പെരിയ ഇരട്ട കൊലപതാകവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മലുള്ള വാക്‌പോര് തുടരുന്നത്. ബല്‌റാമിനെതിരെയുള്ള താനിട്ട പോസ്റ്റിനെതിരെയുള്ള കമന്റുകളാണ് ഇപ്പോള്‍ കെ.ആര്‍.മീരയെ ചൊടിപ്പിച്ചിരിക്കുന്നത്.

തന്റെ പോസ്റ്റിന് താഴെ തെറി കമന്റുകള്‍ ആവര്‍ത്തന വിരസതയുണ്ടാക്കുന്നുവെന്നാണ് പുതിയ പോസ്റ്റിലൂടെ കെ.ആര്‍.മീര വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ഐടി സെല്ലിന്റെ ചുമതലയുള്ള എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കുറച്ചു പുതിയ വാക്കുകള്‍ കൂടി ഫീഡ് ചെയ്തു വയ്ക്കണം. ഒരു വായനാ സുഖം വേണമെന്നും അവര്‍ പരിഹസിക്കുന്നു.

പെരിയ ഇരട്ട കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സി.പി.എം. നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും വരെ വി.ടി ബല്‌റാം ഉപവാസ സമരം നടത്താന്‍ തയ്യാറുണ്ടോയെന്നും കെ.ആര്‍.മീര തന്റെ പോസ്റ്റില്‍ വെല്ലുവിളിക്കുന്നുണ്ട്.

കെ.ആര്‍.മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

വര്‍ഗീയതയും മതവിദ്വേഷവും ഭീതിയുണര്‍ത്തുന്ന ഇക്കാലത്ത് ജനാധിപത്യവിശ്വാസികള്‍ പ്രതീക്ഷയോടെ നോക്കുന്നത് രാഹുല്‍ ഗാന്ധിയിലേക്കാണ്.

കഴിഞ്ഞ ദിവസം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം നടത്തിയ ആശയവിനിമയം കണ്ടപ്പോള്‍ പ്രത്യാശ ഇരട്ടിച്ചിരുന്നു.

പക്ഷേ, തൊട്ടുപിന്നാലെയാണ് വി.ടി. ബലറാം എന്നയാളുടെ നിര്‍ദ്ദേശം അനുസരിച്ച് ഉള്ളവരോ ഇല്ലാത്തവരോ ആയ ചിലര്‍ എന്റെ ഫേസ് ബുക്ക് പേജില്‍ കൂത്തിച്ചി, മൈര, പുലയാടി, തുടങ്ങിയ സംബോധനകള്‍ വര്‍ഷിച്ചത്.

അത് വളരെ കൗതുകകരമായ കാഴ്ചയായിരുന്നു.

ഞാനിട്ട പോസ്റ്റിന് ആദ്യം ബലറാമിന്റെ കമന്റ്. തുടര്‍ന്ന് നിമിഷം തോറും പത്തും മുപ്പതും കമന്റുകള്‍. എല്ലാ കമന്റുകള്‍ക്കും ഒരേ ഭാഷ.

'വായില്‍ പഴം' എന്നതാണ് കോണ്‍ഗ്രസ് കുഞ്ഞുങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രൂപകം.

നട്ടെല്ല് എന്നതാണ് ആ കുഞ്ഞു ഹൃദയങ്ങളുടെ ഒബ്‌സെഷന്‍.

എനിക്കു വളരെ അടുപ്പവും ആദരവുമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് എ.കെ. ആന്റണി. അദ്ദേഹത്തിന്റെ മകനാണ് കോണ്‍ഗ്രസിന്റെ ഐ.ടി. സെല്ലിന്റെ ചുമതല.

അനില്‍ ആന്റണിയോട് ഒരു അപേക്ഷ :

കമന്റുകള്‍ക്ക് ആവര്‍ത്തന വിരസതയുണ്ട്. കുറച്ചു പുതിയ വാക്കുകള്‍ കൂടി ഫീഡ് ചെയ്തു വയ്ക്കണം. ഒരു മിനിമം വായനാസുഖം വേണ്ടേ?

ഞാനെഴുതിയ പ്രതികരണത്തിനു ശക്തി കുറഞ്ഞു പോയി എന്ന കുറ്റത്തിന് എന്നെ മര്യാദ പഠിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസ് ബാലകരേ,

വെറുതെ, വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫിസ് കയറിയിറങ്ങുന്നതിനു പകരം, കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സി.പി.എം. നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും വരെ ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ?


ബലരാമനെ ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്ന ദിവസം ആ സ്ഥാനത്ത് ഞാന്‍ ഉപവസിക്കാം.

മൂന്നു നിബന്ധനകളുണ്ട്.

1. ഉപവാസ സത്യഗ്രഹം ഫേസ് ബുക്കില്‍ പോരാ.

2. അത് ഇന്നോ നാളെയോ തന്നെ തുടങ്ങണം.

3. മഹീന്‍ അബൂബക്കര്‍, അഷ്‌റഫ് അഫ്‌ലാഹ് മുതല്‍ നല്ല അസഭ്യപദസമ്പത്തുള്ള താങ്കളുടെ അനുയായികള്‍ എല്ലാവരും ഒപ്പമുണ്ടാകണം.

അങ്ങനെ നമുക്ക് അഹിംസയില്‍ അധിഷ്ഠിതമായ ഒരു നവകേരളം പടുത്തുയര്‍ത്താം.

അല്ലാതെ ഫേസ് ബുക്കില്‍വന്നു കൂത്തിച്ചി, മൈര, പുലയാടി എന്നൊക്കെ വിളിച്ചാല്‍ ആരു മൈന്‍ഡ് ചെയ്യും ബാലാ ?

Content Highlightsperiya twin murder kr meera vt balram facebook fight