തിരുവനന്തപുരം:  പെരിയ ഇരട്ടക്കൊലപാതക കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കരണത്തേറ്റ കനത്ത അടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള. ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവാത്ത മുഖ്യമന്ത്രി ജനങ്ങളോട് പരസ്യമായി മാപ്പ് പറയണണമെന്നു പിള്ള ആവശ്യപ്പെട്ടു.

നിയമവാഴ്ചയുടെ മരണമണി മുഴക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു എന്ന് വിളിച്ചു പറയുന്നതാണ് കേരളാ പോലീസ് പെരിയയിലെ ഇരട്ടക്കൊലപാതകം അന്വേഷിച്ച രീതിയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണം പ്രതികളുടെ രാഷ്ട്രീയത്തിനനുസരിച്ച് ഭരണകൂടം അട്ടിമറിച്ചെന്ന് പകല്‍ പോലെ തെളിഞ്ഞിരിക്കുന്നു. നിയമവാഴ്ച അപചയത്തിന്റെ പാതാളത്തില്‍ എത്തി നില്‍ക്കുകയാണ് പിണറായിയുടെ ഭരണത്തില്‍. ഇതില്‍ പരം ഒരാഘാതം ഒരു ജനകീയ ഭരണകൂടത്തിന് കോടതിയില്‍ നിന്നുണ്ടാവാനില്ല, ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

Content Highlights: Periya Murder case, CM Should apologize to people - P S Sreedharan Pillai