തിരുവനന്തപുരം: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വീട് മന്ത്രി. ഇ. ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചതിനെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. സന്ദര്‍ശനത്തെ വിമര്‍ശിച്ചെന്ന നിലയില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

മാധ്യമ പ്രവര്‍ത്തകര്‍ ഇതേപ്പറ്റി ചോദിച്ചപ്പോള്‍ മന്ത്രിയ്ക്ക് സന്ദര്‍ശിക്കാമെന്നാണ് പറഞ്ഞത്. കൊലപാതകം അപലപനീയവും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമാണെന്നും വ്യക്തമാക്കിയിരുന്നു. എല്‍.ഡി.എഫ് എന്ന നിലയില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും അറിയിച്ചു. മരണ വീടുകളില്‍ ജനപ്രതിനിധികള്‍ പോകുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് എല്‍.ഡി.എഫിനില്ലെന്നും വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

Read: കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച മന്ത്രിക്കെതിരേ പരസ്യവിമര്‍ശനവുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍

Content Highlights:  Periya Double Murder, E Chandrasekharan, LDF Convenor A Vijayaraghavan