കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ.ക്ക് വിട്ടതോടെ ഹൈക്കോടതിയില്‍നിന്ന് നീതി ലഭിച്ചെന്ന് ശരത്ത് ലാലിന്റെ അച്ഛന്‍ സത്യന്‍. 

കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കാനായാണ് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാതിരിക്കുന്നവിധത്തിലാണ് ഇതുവരെ അന്വേഷണം നടന്നതെന്നും സത്യന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

ഇതുവരെയുള്ള അന്വേഷണം ശരിയായരീതിയിലായിരുന്നില്ല, ആ ഒരു സത്യം ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. സി.ബി.ഐ. അന്വേഷണം വരുന്നതോടെ യഥാര്‍ഥ കുറ്റവാളികള്‍ പിടിയിലാകുമെന്നാണ് പ്രതീക്ഷ.യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാന്‍ പോലീസ് പലകളികളും കളിച്ചെന്നും സത്യന്‍ പറഞ്ഞു.

ആളുകളെ കൊന്നൊടുക്കിയിട്ട് ശിക്ഷ ലഭിക്കാതെ പോയാല്‍ ഇവര്‍ ഇത് നാളെയും ആവര്‍ത്തിക്കില്ലേ എന്നും അദ്ദേഹം ചോദിച്ചു. പെരിയ കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ സന്തോഷമെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും പ്രതികരിച്ചു. 

Content Highlights: periya double murder case; sarathlal's father sathyan's response about highcourt verdict