ജീവനുവേണ്ടി ആ ബസ്‌ പാഞ്ഞു, എന്നിട്ടും...


ഡ്രൈവർ നൂറുദ്ദീനും കണ്ടക്ടർ ഇർഷാദും,ഖാലിദ്

പുലാമന്തോൾ: ബസ് യാത്രക്കാരനായ വയോധികനെ ദേഹാസ്വസ്ഥ്യമുണ്ടായതിനെത്തുടർന്ന് ബസിൽത്തന്നെ ആശുപത്രിയിലെത്തിച്ച് ജീവനക്കാർ. പക്ഷേ, ആശുപത്രിയിലെത്തിച്ചിട്ടും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

വിളയൂർ കണ്ടേങ്കാവ് കൊടവാൻതൊടി ഖാലിദാണ് (65) മരണമടഞ്ഞത്. തിങ്കളാഴ്‌ച രാവിലെയാണ് എടത്തനാട്ടുകരയ്ക്ക് പോകുന്ന എമിറേറ്റ് ബസിൽ പുലാമന്തോളിൽനിന്ന് ഖാലിദ് കയറിയത്.



പെരിന്തൽമണ്ണയിലേക്കായിരുന്നു യാത്ര. രണ്ടു കിലോമീറ്റർ പിന്നിട്ട് കട്ടുപ്പാറയിലെത്തിയപ്പോഴേക്കും കുഴഞ്ഞ് ക്ഷീണിതനായി.

പിൻസീറ്റിനു മുൻപിലെ സ്റ്റെപ്പിനി ടയറിൽ തല ചായ്ച്ചിരുന്നു.

സ്ഥിതി ഗുരുതരമാണെന്നു തിരിച്ചറിഞ്ഞ ബസ് തൊഴിലാളികൾ യാത്രക്കാരായ അതിഥിത്തൊഴിലാളികളെ ഇറക്കി ബസ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു വിട്ടു. 6.20-ന് അവിടെയെത്തിച്ച ഖാലിദിന് അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും 7.15-ന് മരണം സ്ഥിരീകരിച്ചു. മനുഷ്യത്വമുള്ള ഏതൊരാളും ചെയ്യുന്ന കടമയാണ്‌ തങ്ങളും ചെയ്തതെന്ന് ഡ്രൈവർ മുളയങ്കാവ് സ്വദേശി നൂറുദ്ദീനും കണ്ടക്ടർ മപ്പാട്ടുകര സ്വദേശി ഇർഷാദും പറയുന്നു.

ഖാലിദിന്റെ ഭാര്യ: ഫാത്തിമ. മക്കൾ: ശിഹാബ്, ഷാനവാസ്, സാബിറ.

Content Highlights: perinthalmanna bus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented