കോടിയേരിയുടെ ഓർമ്മകളിൽവിങ്ങി കേരളം; ജനപ്രവാഹം, വികാരനിർഭര പകലുകൾക്ക് അന്ത്യം


രാഷ്ട്രീയ എതിർചേരികളിൽ നിൽക്കുമ്പോഴും അതിരൂക്ഷമായി വിമർശനങ്ങൾ നടത്തിയിട്ടുള്ളവരുമൊക്കെ കോടിയേരിയെ അവസാനമായി കാണാനെത്തുമ്പോൾ ഇടറുന്നുണ്ട്. രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങൾക്കപ്പുറം കോടിയേരിയുടെ സൗമ്യതയും സ്നേഹവും സൗഹൃദത്തെക്കുറിച്ചുമാണ് എല്ലാവർക്കും പറയാനുള്ളത്.

അന്തിമോപചാരമർപ്പിക്കുന്നവർ | ഫോട്ടോ: ലതീഷ് പുവത്തൂർ/ മാതൃഭൂമി

കണ്ണൂർ: "ഇല്ല ഇല്ല മരിക്കുന്നില്ല. ജീവിക്കുന്നു ഞങ്ങളിലൂടെ" പ്രിയ സഖാവിന്റെ വിയോഗത്തിൽ കണ്ണീരിലലിഞ്ഞ് രാഷ്ട്രീയ കേരളം. കോടിയേരിയെ അവസാനമായി കാണാൻ കണ്ണൂരിൽ എത്തിയത് പതിനായിരങ്ങൾ. രാത്രി ഏറെ വൈകിയും തലശേരി ടൗണ്‍ ഹാളില്‍ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. രാവിലെ മുതൽ തന്നെ പ്രിയനേതാവിന് അന്തിമോപചാരമർപ്പിക്കാൻ വേണ്ടി കണ്ണൂരിന്റെ തെരുവുവീഥികളിൽ ജനങ്ങൾ ഈറൻ കണ്ണുകളോടെ കണ്ഠമിടറി മുദ്രാവാക്യം മുഴക്കി ഒത്തുചേർന്നിരുന്നു.

കോടിയേരിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര നാടിന്റെ സ്നേഹാദരവായി. മട്ടന്നൂർ, കൂത്തുപറമ്പ്, കതിരൂർ അടക്കം പതിനാലിടങ്ങളിൽ പ്രിയനായകനെ അവസാനമായി ഒരുനോക്ക് കാണാൻ കാത്തുനിന്നത് ആബാലവൃദ്ധം ജനങ്ങൾ. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും തലശ്ശേരിയിലേക്കുള്ള വിതുമ്പുന്ന വിലാപയാത്രയിൽ ആയിരങ്ങളാണ് അനുഗമിച്ചത്. തലശ്ശേരി ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ വൈകാരിക നിമിഷങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. സഹോദര തുല്യന്റെ മൃതദേഹത്തിനടുത്ത് ഉച്ചമുതൽ തന്നെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നേതാക്കളും തുടരുന്നുണ്ട്.കരുത്തായും കരുതലായും കൂടെ നിന്ന കോടിയേരിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞത് "സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചത് പൊടുന്നനെ സംഭവിച്ചിരിക്കുന്നു. പക്ഷേ, സഖാവ് കോടിയേരിക്ക് മരിക്കാനാവില്ല: ഈ നാടിന്റെ, നമ്മുടെയാകെ ഹൃദയങ്ങളിൽ ആ സ്നേഹസാന്നിധ്യം എന്നുമുണ്ടാകും" ഇപ്രകാരമായിരുന്നു.

രാഷ്ട്രീയ എതിർചേരികളിൽ നിൽക്കുമ്പോഴും അതിരൂക്ഷമായി വിമർശനങ്ങൾ നടത്തിയിട്ടുള്ളവരുമൊക്കെ കോടിയേരിയെ അവസാനമായി കാണാനെത്തുമ്പോൾ ഇടറുന്നുണ്ട്. രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങൾക്കപ്പുറം കോടിയേരിയുടെ സൗമ്യതയും സ്നേഹവും സൗഹൃദത്തെക്കുറിച്ചുമാണ് എല്ലാവർക്കും പറയാനുള്ളത്. കെ സുധാകരൻ, വെള്ളാപ്പള്ളി നടേശൻ, കെകെ രമ, കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പൻ, വിവിധ മതസംഘടനാ, രാഷ്ട്രീയ, സാമൂഹിക നേതാക്കൾ അടക്കമുള്ളവർ കോടിയേരിക്ക് അന്തിമോപചാരമർപ്പിക്കാനെത്തി.

ഉറച്ച പോരാളിയായിരുന്നു കോടിയേരിയെന്ന് സീതാറാം യെച്ചൂരിയും അപരിഹാര്യമായ നഷ്ടമെന്ന് കാനം രാജേന്ദ്രനും സിപിഎമ്മിലെ ചിരിക്കുന്ന മുഖമെന്ന് കെ സുധാകരനും അനുസ്മരിച്ചു

തലശ്ശേരിയിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രി 10 മണിയോടെ മൃതദേഹം കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെപത്ത് മണിവരെ അവിടെ പൊതുദര്‍ശനം ഉണ്ടാകും. 11 മുതല്‍ വിലാപയാത്രയായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ പയ്യാമ്പലത്ത് വെച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.

Content Highlights: People throng roads to pay tribute to Kodiyeri balakrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented