-
മലപ്പുറം: മലപ്പുറത്തിന്റെയും അരീക്കോടിന്റെയും ഒരുമ എന്ന തലക്കെട്ടില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്. റോഡില്‍ കുടുങ്ങിപ്പോയ ഒരു കണ്ടെയ്നര്‍ ലോറിയെ ഒരു നാട് ഒന്നിച്ച് വലിച്ചു കയറ്റുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. സംഭവത്തിന് ദൃസാക്ഷിയായ 8 വയസുകാരന് ഗോവര്ധന് ആണ് നാടൊന്നിക്കുന്ന ഈ വീഡിയോ പകര്‍ത്തിയത്.
മലപ്പുറം അരീക്കോട് റോഡ്പണിമൂലം വാഹനങ്ങള്‍ മൈത്ര പാലം വഴി മൂര്‍ക്കനാട് കൂടിയാണ് മുക്കം റോഡില്‍ ചേരുന്നത്. ഇങ്ങനെ എറണാകുളത്ത് നിന്ന് താമരശ്ശേരിയിലേക്ക് പോയ 40 ടണ്‍ മാര്‍ബിള്‍ കയറ്റിയ കണ്ടെയ്നറാണ് മൂര്‍ക്കനാട് മൈത്ര ചോല എസ് വളവിലെ കയറ്റത്തില്‍ കുടുങ്ങിയത്.

ചിത്രീകരിച്ച ഗോവര്ധന്
നിമിഷ നേരം കൊണ്ട് ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കണ്ടെയ്നറിനെ ടിപ്പറുപയോഗിച്ച് വലിച്ചെങ്കിലും കയര്‍ പൊട്ടിയതോടെ പോലീസ് എത്തി ജെ.സി.ബി വരുത്താനും ശ്രമം തുടങ്ങി. ഇതിനിടെയാണ് നാട്ടുകാര്‍ കൈത്താങ്ങുമായെത്തി കരുത്തുകാട്ടിയത്. എല്ലാവരും ചേര്‍ന്ന് കയര്‍ ഉപയോഗിച്ച് കണ്ടെയ്നറിനെ കെട്ടിവലിച്ചു.
മലപ്പുറത്തിന്റെയും അരീക്കോടിന്റെയും ഒരുമ എന്ന തലക്കെട്ടില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നാട്ടുകാരെല്ലാം വലിച്ചുകയറ്റുന്ന തിരക്കിലായപ്പോള്‍ 8 വയസുകാരന് ഗോവധന് ആ ദൃശ്യങ്ങള്‍ പകര്‍ത്തി.
Content Highlight: people pull a vehicle that was trapped in the ascent, viral Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..