കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രി ക്യാന്റീനിലുണ്ടായ സംഘർഷം | Photo: Screengram from Mathrubhumi News
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ആശുപത്രി ക്യാന്റീനില്‍ സംഘര്‍ഷം. ഭക്ഷണത്തിന്റെ രുചിയെ ചൊല്ലിയാണ് പുറത്തുനിന്ന് എത്തിയവരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ക്യാന്റീനില്‍ പ്രശ്നമുണ്ടാക്കിയവര്‍ക്കെതിരേ ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്കി.
ആശുപത്രി ക്യാന്റീനില്‍ പുറത്തുനിന്നുള്ളവര്‍ക്ക് വരാനായി പ്രത്യേകം വാതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ വാതിലിലൂടെ അകത്തുവന്ന സമീപവാസികളായ ആളുകളാണ് ബഹളമുണ്ടാക്കിയത്. ഭക്ഷണത്തിന്റെ രുചി പോരെന്ന് പറഞ്ഞു തുടങ്ങിയ തർക്കം പിന്നീട് കൂട്ടയടിയിൽ കലാശിക്കുകയായിരന്നു.
സംഘര്‍ഷത്തേ തുടര്‍ന്ന് ക്യാന്റീനിലെ ചെറിയ അലമാരകള്‍ അടക്കമുള്ളവയ്ക്ക് നാശം സംഭവിച്ചു. ഇതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇവര്‍ക്കെതിരേ പോലീസില്‍ പരാതി നല്കി. പോലീസ് ഇവരെ മൊഴി രേഖപ്പെടുത്താനായി വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ കേസ് എടുത്തതായി വിവരമില്ല.
Content Highlights: People made problems in Kanjirappally hospital canteen
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..