സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിലയില്ല, കര്‍ഫ്യൂ തലേന്ന് മാര്‍ക്കറ്റുകളില്‍ തിരക്കോട് തിരക്ക്


നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി തിരക്കിലമര്‍ന്ന് നഗരങ്ങള്‍

വ്യാഴാഴ്ച വൈകുന്നേരം കണ്ണൂർ മാർക്കറ്റിൽ അനുഭവപ്പെട്ട തിരക്ക്. കൊറോണ രോഗവ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ പലചരക്ക് സാധനങ്ങളും പച്ചക്കറികളും മുട്ടയുമെല്ലാം വലിയ അളവിൽ വാങ്ങിക്കൂട്ടിയാണ് മിക്കവരും പോയത്. ഫോട്ടോ: റിധിൻ ദാമു

കോഴിക്കോട്: കൊറോണ മൂലം കടകള്‍ അടച്ചിടുമെന്ന പരിഭ്രാന്തിയും ഞായറാഴചത്തെ കര്‍ഫ്യൂവും, ശനിയാഴ്ച വൈകുന്നേരം കേരളത്തിലെ മാര്‍ക്കറ്റുകളും മറ്റ് വിപണനശാലകളും തിരക്കിലമരാന്‍ മറ്റ് കാരണങ്ങള്‍ വേണ്ടിയിരുന്നില്ല. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാരും ആരോഗ്യവകുപ്പും ആവര്‍ത്തിച്ച് നല്‍കിയ നിര്‍ദേശങ്ങളെ മുഖവിലയ്ക്കെടുക്കാത്തത്രയും ആള്‍ക്കൂട്ടമായിരുന്നു കേരളത്തില്‍ ഇന്ന് പലയിടത്തും കണ്ടത്.

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകള്‍ 50 കടന്നപ്പോള്‍ പൊതുജനങ്ങളുടെ പരിഭ്രാന്തിയും കൂടി. രോഗാണുവ്യാപനം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പുറത്തിറങ്ങാന്‍ പറ്റില്ലേ എന്ന പരിഭ്രാന്തിയായിരുന്നു പലര്‍ക്കും. ഭീതിയുടെ പുറത്ത് അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള തിക്കും തിരക്കുമായിരുന്നു സൂപ്പര്‍മാര്‍ക്കറ്റുകളിലും പച്ചക്കറി ചന്തകളിലും കണ്ടത്. ചിലര്‍ മാസ്‌ക് ധരിച്ചെത്തി. മറ്റ് ചിലര്‍ മാസ്‌ക് ധരിച്ചവരെ പരിഹസിച്ചെത്തി, ബാക്കിയുള്ളവരാവട്ടെ ഇത് നമ്മളെ ബാധിക്കില്ലെന്ന മട്ടിലും എത്തി.

Kottayam
കോട്ടയത്ത് അരിക്കടയിലെ തിരക്ക്. ഫോട്ടോ: ജി. ശിവപ്രസാദ്‌

പരിഭ്രാന്തിക്ക് പുറമേ രാജ്യവ്യാപകമായി മാര്‍ച്ച് 22 ഞായറാഴ്ച പ്രധാനമന്ത്രി ആഹ്വാനം ചെയ്ത രാജ്യവ്യാപക കര്‍ഫ്യൂവും ഇന്നത്തെ തിരക്കിന് കാരണമായിട്ടുണ്ട്. നാളെ പുറത്തിറങ്ങാനാവില്ലെങ്കില്‍ പിന്നെ സാധാനങ്ങള്‍ എങ്ങനെ വാങ്ങുമെന്ന ചിന്തയില്‍ കടകള്‍ തോറും ആളുകള്‍ കയറിയിറങ്ങി.

പൊതുജനസമ്പര്‍ക്കവും ആള്‍ക്കൂട്ടവും ഒഴിവാക്കണമെന്ന് സര്‍ക്കാരും ആരോഗ്യവകുപ്പും ആവര്‍ത്തിച്ച് പറയുമ്പോഴാണ് നിര്‍ദേശങ്ങളെ കാറ്റില്‍പ്പറത്തിയുള്ള ഈ ആള്‍ക്കൂട്ടം. വ്യക്തിസുരക്ഷയ്ക്കായി മാസ്‌കും ഹാന്‍ഡ് വാഷും സാനിറ്റൈസറും കൈയില്‍ സൂക്ഷിക്കണമെന്ന് നൂറുതവണ ആവര്‍ത്തിച്ചിട്ടും കേട്ടമട്ടില്ല നമ്മുടെ പൊതുജനങ്ങള്‍ക്ക്.

കേരളത്തില്‍ കോവിഡ്-19ന്റെ കമ്മ്യൂണിറ്റി സ്പ്രെഡ് രൂക്ഷമായിട്ടില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് ഈ ആള്‍ക്കൂട്ടമിങ്ങനെ തുടര്‍ന്നാല്‍ വരും ദിവസങ്ങള്‍ കരുതുന്നതിലും ഭീതിജനകമായിരിക്കുമെന്നാണ് വിഷയത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രതികരണം.

Alapuzha
ആലപ്പുഴയിലെ ഒരു പച്ചക്കറിക്കടയിലെ ശനിയാഴ്ചയിലെ തിരക്ക്. ഫോട്ടോ: സി. ബിജു

അതിനിടെ കൊറോണ ഭീതിയുടെ മറവില്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ സാധനങ്ങള്‍ പൂഴ്ത്തിവച്ച് കൃത്രിമക്ഷാമമുണ്ടാക്കുകയും അമിത വില ഈടാക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥാപനങ്ങള്‍ നല്‍കുന്ന ഓഫര്‍ കാരണം ആളുകള്‍ തടിച്ചുകൂടുന്ന സ്ഥിതിയും കുറവല്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭരണാധികാരികളും മുന്നറിയിപ്പ് തന്നിട്ടുണ്ട്.

പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. പൊതുസമൂഹത്തിന്റെ ആരോഗ്യത്തിനായി സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ വരും ദിവസങ്ങളില്‍ കടുത്ത നിയന്ത്രണമാവും ഏര്‍പ്പെടുത്തുകയെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlights: People don't follow govt directions to prevent Corona

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented