കൊറോണ: കേരളത്തിനുള്ള ക്രെഡിറ്റ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടത്‌- മുഖ്യമന്ത്രി


'ജാഗ്രത കൈവെടിയാന്‍ കഴിയുന്ന തരത്തിലുള്ള സാഹചര്യം സംസ്ഥാനത്തില്ല'

-

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം കേരളത്തില്‍ നിയന്ത്രണവിധേയമായതിന്റെ ക്രെഡിറ്റ് പൂര്‍ണമായും സംസ്ഥാനത്തെ ജനങ്ങള്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടില്‍ അടച്ചിരിക്കുക എന്നത് ചെറിയകാര്യമല്ല. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശം ജനങ്ങള്‍ പൂര്‍ണമായും പാലിച്ചു. അതിന്റെ പേരില്‍ സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്ന് കൊറോണ അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ജാഗ്രത കൈവെടിയാന്‍ കഴിയുന്ന തരത്തിലുള്ള സാഹചര്യം സംസ്ഥാനത്തില്ല. കണക്കുകള്‍ വ്യക്തമാക്കുന്നത് അതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നാളെ വന്നതിനുശേഷം നിയന്ത്രണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പറയാം. ഇപ്പോള്‍ അതേപ്പറ്റി പറയുന്നത് അല്‍പ്പം നേരത്തെയായി പോകുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

വടക്കന്‍ ജില്ലകളില്‍ ഇന്ന് കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങി. വിഷുവിന്റെ തലേദിവസം ആയതിനാലാകാം അത്. എന്നാല്‍ ജാഗ്രത അവസാനിപ്പിക്കേണ്ട സാഹചര്യം ആയിട്ടില്ലെന്ന് എല്ലാവരും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കൊറോണ; 19 പേര്‍ രോഗമുക്തരായി | Read More..

പ്രവാസികള്‍ തിരിച്ചെത്തിച്ചാല്‍ ടെസ്റ്റും ക്വാറന്റൈനും സംസ്ഥാനം നോക്കും; പ്രധാനമന്ത്രിക്ക് കത്തയച്ചു | Read More..

നാല് പുതിയ പോലീസ് സ്റ്റേഷനുകള്‍ നാളെ മുതല്‍; മൂന്നും വനിതാ സ്റ്റേഷന്‍ | Read More..

നോക്കുകൂലി ആവശ്യപ്പെട്ടാല്‍ കര്‍ശന നടപടി- മുഖ്യമന്ത്രി | Read More..

ഡയാലിസിസ് രോഗികളെ ആശുപത്രിയിലെത്തിക്കും, കേരളത്തിലുള്ള ലക്ഷദ്വീപുകാര്‍ക്ക് ഭക്ഷണം നല്‍കും | Read More..

പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കും, അച്ചടി 75% പൂര്‍ത്തിയായി: മുഖ്യമന്ത്രി | Read More..

സിഎസ്ആര്‍ സംഭാവന സ്വീകരിക്കാനുള്ള പരിമിതി; പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന് മുഖ്യമന്ത്രി | Read More..

കൊറോണ: കേരളത്തിനുള്ള ക്രെഡിറ്റ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടത്- മുഖ്യമന്ത്രി | Read More..

സ്വിഗ്ഗി 2000 സൗജന്യ ഭക്ഷണ പാക്കറ്റുകള്‍ തിരുവനന്തപുരത്തും കൊച്ചിയിലും വിതരണം ചെയ്യും | Read More..

'ഐ.ടി. വകുപ്പിനോട് ചോദിക്കൂ'; സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ മറുപടി പറയാതെ മുഖ്യമന്ത്രി Read More..

Content Highlights: People co-operated with lock down - Kerala CM

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


p c george

1 min

പി.സി ജോര്‍ജിനെ വിടാതെ പരാതിക്കാരി; 'കൂടുതല്‍ തെളിവുണ്ട്, ഹൈക്കോടതിയെ സമീപിക്കും'

Jul 3, 2022

Most Commented