കേരള ഹൈക്കോടതി | Photo: Mathrubhumi
കൊച്ചി: പെന്ഷന് പ്രായം 58 വയസാക്കാന്‍ സമ്മര്‍ദതന്ത്രവുമായി ഹൈക്കോടതി ജീവനക്കാര്‍. ഇന്നലെ (നവംബര്‍ 30) സര്‍വീസില്‍നിന്ന് വിരമിക്കേണ്ട ജീവനക്കാര്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്തണമെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതിനിടെയാണ് നടപടി.
പെന്ഷന് പ്രായം ഉയര്‍ത്തണമെന്ന ജീവനക്കാരുടെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇതിനു പുറമേ ഹര്‍ജിയിലെ തീരുമാനത്തിന് അനുസരിച്ചായിരിക്കും സര്‍വീസില്‍നിന്ന് വിരമിക്കേണ്ട ജീവനക്കാരുടെ വിരമിക്കല്‍ എന്ന ഇടക്കാല ഉത്തരവും ജീവനക്കാര്‍ നേടിയിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ പെന്ഷന് പ്രായം ഉയര്‍ത്തി നല്കിയാല് നവംബര്‍ 30-ന് വിരമിച്ചവര്‍ സര്‍വീസില്‍ തിരിച്ചെത്തും.
ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നാണ് സൂചന. അതേസമയം പൊതുമേഖല സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം 58 വയസാക്കിയത് വലിയ രാഷ്ട്രീയ സമ്മര്‍ദങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ നേരത്തെ പിന്‍വലിച്ചിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതി ജീവനക്കാര്‍ ഇതേ ആവശ്യവുമായി സര്‍ക്കാരിന് മുന്നിലേക്ക് വരുന്നത്. ഇതോടെ പൊതുമേഖല സ്ഥാപനങ്ങളുടെ കാര്യത്തിലും ഹൈക്കോടതി ജീവനക്കാരുടെ കാര്യത്തിലും സര്‍ക്കാര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുമോയെന്നാണ് പ്രധാന വിഷയം.
Content Highlights: pension age should be raised to 58 years; high court staff approached court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..