പ്രതീകാത്മകചിത്രം | ഫോട്ടോ: ജി. ശിവപ്രസാദ് മാതൃഭൂമി
തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ വൈദ്യുത ലൈനുകളിലേക്ക് മരച്ചില്ലകള്‍ ചാഞ്ഞുനില്‍ക്കുന്നതു കണ്ടാല്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് പിഴചുമത്താന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു. വൈദ്യുത ലൈന്‍, പോസ്റ്റ്, ട്രാന്‍സ്ഫോര്‍മര്‍ എന്നിവയ്ക്കുമീതെ ചെടിപ്പടര്‍പ്പുകളും മരച്ചില്ലകളും ചാഞ്ഞുനില്‍ക്കുന്നത് ജനത്തിന് ഫോട്ടോയെടുത്ത് വീഴ്ചവരുത്തിയ ഓഫീസര്‍മാരെ ചൂണ്ടിക്കാട്ടി വാട്സാപ്പില്‍ അയക്കാം.
കാലവര്‍ഷത്തിനുമുമ്പായി ലൈനുകള്‍ക്ക് ഭീഷണിയായ ചെടിപ്പടര്‍പ്പുകളും മരച്ചില്ലകളും ബോര്‍ഡ് വെട്ടിമാറ്റാറുണ്ട്. വര്‍ഷംതോറും 65 കോടിരൂപയാണ് ഇതിനുചെലവ്. ഇത്തവണ ഏപ്രില്‍ 22-നു നടത്തിയ അവലോകനത്തില്‍ ഈ ജോലികളുടെ 79 ശതമാനം മാത്രമാണ് പൂര്‍ത്തിയായതെന്നു വിലയിരുത്തി. ജോലികള്‍ മേയ് 31-നകം തീര്‍ക്കാന്‍ നിര്‍ദേശം നല്കി.
ജൂണ്‍ ഒന്നിനുശേഷം ഇത്തരം തടസ്സങ്ങള്‍ മാറ്റാന്‍ കെഎസ്.ഇ.ബി. ചെലവിടുന്ന തുക ഈ ഉദ്യോഗസ്ഥരില്‍നിന്ന് തുല്യതോതില്‍ ഈടാക്കും.
ജനങ്ങള്‍ക്ക് ഫോട്ടോയെടുത്ത് അയക്കാവുന്ന വാട്സാപ്പ് നന്പര്- 9496001912. കെ.എസ്.ഇ.ബി.യുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലേക്കും അയക്കാം. പത്ത് ചിത്രങ്ങള്‍ക്ക് ബോര്‍ഡ് സമ്മാനം നല്‍കും.
Content Highlights: Penalty to concerned section officers if trees hanging on the electric lines
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..