ഭരണഘടനയെക്കുറിച്ചുള്ള അഭിപ്രായപ്രകടനം അനാദരവായി കാണാന്‍ കഴിയില്ല- പി.ഡി.ടി. ആചാരി


പി.ഡി.ടി. ആചാരി, സജി ചെറിയാൻ | ഫയൽചിത്രം | മാതൃഭൂമി

തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുക എന്നുള്ളത് അനാദരവായി കണക്കാക്കാന്‍ കഴിയില്ലെന്ന് മുന്‍ ലോക്‌സഭ സെക്രട്ടറി പി.ഡി.ടി. ആചാരി. ഭരണഘടന കൊണ്ട് തൊഴിലാളി വര്‍ഗത്തെ ചൂഷണം ചെയ്യുന്നു എന്നതൊരു അഭിപ്രായമാണ്. അഭിപ്രായം പറയുന്നത് അനാദരവിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മന്ത്രി സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരേ പ്രസംഗിച്ചതിന്റെ വാര്‍ത്ത നേരത്തെ മാതൃഭൂമി ഡോട്ട് കോം പുറത്തുവിട്ടിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''ഭരണഘടന, ദേശീയപതാക എന്നിവയെ അധിക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശിക്ഷാര്‍ഹമാണെന്ന നിയമമുണ്ട്. ഭരണഘടനയോട് അനാദരവ് കാണിക്കുക, ദേശീയപതാക താഴെയിട്ട് ചവിട്ടുക എന്നിവയെല്ലാം ശിക്ഷാര്‍ഹമാണെന്ന് നിയമം പറയുന്നു.

ഇതൊരു ജനാധിപത്യ രാജ്യമാണ്. നമുക്ക് ഒരു ഭരണഘടനയുമുണ്ട്. ഭരണഘടനയെ യാതൊരു കാരണവശാലും വിമര്‍ശിക്കരുത് എന്ന് പറയാന്‍ പറ്റില്ല. പലകാര്യങ്ങളും മാറ്റിയെടുക്കേണ്ടതുണ്ട്, ഭരണഘടനയെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പല അഭിപ്രായങ്ങളുണ്ട്. ആ രീതിയില്‍ ഭരണഘടനയെക്കുറിച്ചുള്ള അഭിപ്രായപ്രകടനം നടത്തുക എന്നുള്ളത് അനാദരവായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്.

ഇത് ഒരു വ്യക്തിയുടെ അഭിപ്രായപ്രകടനമാണല്ലോ. ഭരണഘടന കൊണ്ട് തൊഴിലാളി വര്‍ഗത്തെ ചൂഷണം ചെയ്യുന്നു എന്നതൊരു അഭിപ്രായമാണ്. അഭിപ്രായം പറയുന്നത് അനാദരവിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്നാണ് എനിക്ക് തോന്നുന്നത്.''- പി.ഡി.ടി. ആചാരി പറഞ്ഞു.

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് രാജ്യത്ത് എഴുതിവെച്ചിരിക്കുന്നതെന്നായിരുന്നു സജി ചെറിയാന്റെ പ്രസംഗം. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും ഈ ഭരണഘടന തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

Content Highlights: pdt achari response about saji cheriyan controversial statement on indian constitution

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented