തിരുവനന്തപുരം: പി.ഡി.പി. വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് (56) അന്തരിച്ചു. ആര്‍ബുദ രോഗ ബാധിതനായി തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി, വര്‍ക്കിംഗ് ചെയര്‍മാന്‍, സീനിയര്‍ വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി, വര്‍ക്കിംഗ് ചെയര്‍മാന്‍, സീനിയര്‍ വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 1995 മുതല്‍ മൂന്ന് തവണ മാണിക്യവിളാകം, അമ്പലത്തറ, പുത്തന്‍പള്ളി വാര്‍ഡുകളില്‍ നിന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറായിരുന്നു.

എറണാകുളം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും അരുവിക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിലും 1996 ല്‍ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലും 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലും പി.ഡി.പി.സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. പി.ഡി.പി.നേതൃനിരയിലെ രണ്ടാമനായിരുന്നു. 

പൂന്തുറ ആലുകാട് നസീമ മന്‍സിലില്‍ പരേതനായ മൈതീന്‍ കുഞ്ഞിന്റെയും, സല്‍മ ബീവിയുടെയും മകനാണ്. ഭാര്യ: മഅദനിയുടെ ഭാര്യാസഹോദരി സുഹാന. മക്കള്‍: മുഹമ്മദ് ഇര്‍ഫാന്‍, ലുബാബ ബത്തൂല്‍, ഫാത്തിമ അഫ്‌നാന്‍, മുസ്ഹബ്. സഹോദരങ്ങള്‍: നസീമ ബീവി, ബഷീര്‍, മാഹീന്‍, പരേതനായ അഷ്റഫ്, ഹുസൈന്‍, ഷമി, ബനാസിര്‍.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 ന് പൂന്തുറ പുത്തന്‍പള്ളി ഖബറിസ്ഥാനില്‍.

content highlights: PDP leader Poonthura Siraj dies