കൊല്ലം: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് പി.ഡി.പി.. 

പിഡിപി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. 

ഓഗസ്റ്റ് ഒമ്പതിന് തലശ്ശേരിയില്‍ വെച്ചാണ് മദനിയുടെ മകന്‍ ഉമര്‍ മുക്താറിന്റെ വിവാഹം. ഇതില്‍ പങ്കെടുക്കാനായി മദനി നല്‍കിയ ജാമ്യ ഹര്‍ജി ഇന്ന് രാവിലെയാണ് ബംഗളുരു കോടതി തളളിയത്.

അതേ സമയം ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ജൂലൈ 26 ബുധനാഴ്ച പി.ഡി.പി ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. അന്നേ ദിവസം സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നും വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചു.