പി സി ജോർജ്| ഫോട്ടോ: മാതൃഭൂമി
കൊച്ചി: കെ എം മാണി വിഷയത്തിൽ ഓന്ത് നിറം മാറുന്ന പോലെയാണ് സർക്കാർ നിറം മാറിയതെന്ന് പി സി ജോർജ്. സർക്കാർ ഇക്കാര്യത്തിൽ നാണംകെട്ടുവെന്നും മുഖ്യമന്ത്രിയുടെ സ്വഭാവമല്ലേ സർക്കാർ കാണിക്കൂവെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കെ എം മാണി അഴിമതിക്കാരനല്ലെന്ന് സുപ്രീംകോടതിയിൽ സർക്കാർ തിരുത്തിയതിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചക്കര കുടത്തിൽ കൈയിട്ടിരിക്കുകയാണ് ജോസ്. അത് ഉപേക്ഷിച്ച് പോകാൻ കഴിയാത്ത സ്ഥിതിയാണ് .കെ എം മാണി അഴിമതിക്കാരനെന്ന് സർക്കാർ കോടതിയിൽ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ വളച്ചൊടിച്ചതെന്നുമാണ് ജോസ് കെ മാണി പറഞ്ഞത്. മാണിസാറിന്റെ പേര് പറഞ്ഞിട്ടില്ലെന്നും ധനമന്ത്രിയെന്നാണ് പറഞ്ഞതെന്നുമാണ് ജോസ് കെ മാണി പറഞ്ഞത്. അധികാരത്തിന് പുറത്ത് പോകാൻ കഴിയില്ല, അതിൽ എങ്ങനെയെങ്കിലും പിടിച്ച് നിൽക്കണം. അതിന് വേണ്ടിയാണ് ജോസ് കെ മാണി ഇങ്ങനെയൊക്കെ പറയുന്നത്.
ഈ വിഷയത്തിൽ പാർട്ടി കമ്മിറ്റിയിൽ ബഹുഭൂരിപക്ഷവും ജോസ് കെ മാണിക്കെതിരായിരുന്നു. കേരള കോൺഗ്രസിലെ മുഴുവൻ പ്രവർത്തകർക്കും പിണറായിയോട് അകൽച്ച ഉണ്ടായിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഇപ്പോൾ ഇത്തരമൊരു തിരുത്ത് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:PC George slams state government and jose k mani on KM Mani issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..