പി.സി. ജോർജ് | File Photo: Mathrubhumi
കോട്ടയം: അമ്മുക്കുട്ടി ടോം ആന്‍ഡ് ജെറി കാണാന്‍ ഇപ്പോള്‍ തന്റെ ഫോണാണെടുക്കുന്നത്. കുഞ്ഞിന്റെ ഫോണ്‍ പോലീസ് മടക്കിത്തന്നാല്‍ നന്നായിരുന്നു. പി.സി. ജോര്‍ജ് തന്റെ കൊച്ചുമകളുടെ സങ്കടം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ചു.
ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ മകളാണ് അമ്മുക്കുട്ടി. ഷോണിനെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് ജോര്‍ജിന്റെ വീട്ടില്‍ പരിശോധന നടത്തുകയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തത്. അക്കൂട്ടത്തിലാണ് കുഞ്ഞിന്റെ ഫോണും കൊണ്ടുപോയത്.
കോട്ടയം പ്രസ് ക്ലബ്ബില്‍ ഗവര്‍ണര്‍-മുഖ്യമന്ത്രി തര്‍ക്കത്തില്‍ തന്റെ അഭിപ്രായം പറയാനാണ് ജോര്‍ജ് പത്രസമ്മേളനം വിളിച്ചത്. അപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. പോലീസ് വന്നിട്ട് ഒന്നും കാണാന്‍ കഴിഞ്ഞില്ല.
വീട്ടില്‍ ബിരിയാണി ചെമ്പും നിക്ഷേപവും ഇല്ല. ആകെയുള്ളത് കാര്‍ന്നോന്മാര് തന്ന പഴയ ചെമ്പാണ്- ജോര്‍ജ് പറഞ്ഞു. അല്‍പ്പം ദയയുണ്ടെങ്കില്‍, അമ്മുക്കുട്ടീടെ ഫോണ്‍ മടക്കിത്തരണേ പിണറായീയെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
Content Highlights: pc george's press meet in dispute between governor pinarayi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..