പി.സി. ജോർജ് | Photo: Mathrubhumi
കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയെ അപമാനിച്ച് മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജ്. കേസ് കാരണം നടിക്ക് കൂടുതല്‍ സിനിമകള്‍ കിട്ടിയെന്ന് ജോര്‍ജ് പറഞ്ഞു.
എന്നാ അതിജീവിതയോ, അങ്ങനയെല്ലേ പറയുന്നത്... എന്നാ ഉപജീവിതയോ...? അതിജീവിത. അതിജീവിതയ്ക്ക് ഒത്തിരി സിനിമ കിട്ടുന്നുണ്ട്. പിന്നെന്നാ?.. കിട്ടട്ടേ... അതിജീവിത രക്ഷപ്പെട്ടു. അതല്ലേ നമുക്ക് ആവശ്യം. പ്രശ്‌നമൊന്നുമില്ലന്നേ.. അതിക്കൂടുതലൊന്നും പറയാന്‍ പാടില്ലല്ലോ- കോട്ടയം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.
ആ പ്രശ്‌നം ഉണ്ടായതുകൊണ്ട് അവര്‍ക്ക് ലാഭമല്ലാതെ നഷ്ടം ഉണ്ടായതായി താന്‍ കരുതുന്നില്ല. ഒരു സ്ത്രീയെന്ന നിലയില്‍ ജീവിതത്തിലുണ്ടായ നഷ്ടം വളരെ വലുതാണ്. അതില്‍ ഒരു സംശയവും വേണ്ട, ശരിയാണെങ്കില്‍. എന്നാല്‍ ആ വിഷയംകൊണ്ട് മറ്റു മേഖലകളില്‍ അവര്‍ക്ക് ലാഭമേ ഉണ്ടായുള്ളൂ എന്നാണ് എന്റെ വിശ്വാസം- ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Content Highlights: pc george remark against survivor in actress attack case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..