പിസി ജോർജ് | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിന്റെ മെഡിക്കല്‍ പരിശോധന എ.ആര്‍.ക്യാമ്പില്‍ വെച്ച് തന്നെ നടത്തും. വൈദ്യപരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് കോടതി അവധി ദിനമായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുന്നത്. ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ എം.എല്‍.എ. ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ പി.സി.ജോര്‍ജ് പ്രവര്‍ത്തിച്ചു. ജാമ്യത്തില്‍ വിട്ടയച്ചാല്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചുമത്തിയിട്ടുള്ള കേസുകളില്‍ തെളിവ് ശേഖരണമോ റിക്കവറിയോ ഇല്ല. പ്രായം കൂടുതല്‍ ഉള്ള ആളാണെന്നും ചൂണ്ടിക്കാട്ടിയാകും പി.സി.ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയില്‍ ജാമ്യത്തിനായി വാദിക്കുക.
153 എ, 95 എ വകുപ്പുകള്‍ ചേര്‍ത്താണ് പി.സി.ജോര്‍ജിനെ ഇന്ന് അറസ്റ്റ് ചെയ്തത്.
Content Highlights: PC George-remand-police-hate speech
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..