കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരേ പരാതിനല്‍കിയ കന്യാസ്ത്രീയെ പി.സി. ജോര്‍ജ് എം.എല്‍.എ. പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ പോലീസിന് കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല. കുറവിലങ്ങാട് എസ്.ഐയുടെ നേതൃത്വത്തിൽ മഠത്തിലെത്തിയ പോലീസ് സംഘത്തെ കാണാൻ കന്യാസ്ത്രീ കൂട്ടാക്കിയില്ല. ഇതേത്തുടർ‌ന്ന് പോലീസ് തിരിച്ചു പോയി. കന്യാസ്ത്രീക്ക് പരാതിയുണ്ടെന്ന്  അറിയിച്ചാല്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കും. 

ജോര്‍ജ് ശനിയാഴ്ച കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിനിടെയാണ് കന്യാസ്ത്രീയെ മോശം പദം ഉപയോഗിച്ച് വിമര്‍ശിച്ചത്. 

പി.സി. ജോര്‍ജിനെതിരെ നിയമസഭാ സ്പീക്കര്‍ക്കും ദേശീയ വനിതാ കമ്മിഷനും പോലീസിനും പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. വിവിദ പ്രസ്താവനയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ദേശീയ വനിതാ കമ്മീഷന്‍ പി.സി ജോര്‍ജിനോട് ആവശ്യപ്പെട്ടിരുന്നു.