പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെ ചോദ്യംചെയ്തു; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് പി.സി ജോര്‍ജ്‌


പിസി ജോർജിന്റെ പെരുമാറ്റത്തിനെതിരേ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം: ചോദ്യംചോദിച്ച മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി പി.സി ജോര്‍ജ്. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് 'എന്നാല്‍ നിങ്ങളുടെ പേര് പറയാം' എന്ന് പറഞ്ഞ് ജോര്‍ജ് അപമാനിക്കുകയായിരുന്നു. കൈരളി ടിവി റിപ്പോര്‍ട്ടര്‍ ഷീജയ്ക്ക് നേരെയാണ് മോശം പെരുമാറ്റമുണ്ടായത്.

പീഡനക്കേസില്‍ പിസി ജോര്‍ജ് അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരേ അപ്പോള്‍ തന്നെ ചുറ്റുംകൂടിയ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ജോര്‍ജിന്റെ പ്രതികരണങ്ങള്‍. ഇതിനിടെ ജോര്‍ജിനൊപ്പമുണ്ടായിരുന്നവര്‍ ഷീജയ്ക്ക് നേരേ കയ്യേറ്റത്തിനും മുതിര്‍ന്നു.

അപലപനീയമായ പെരുമാറ്റമാണ് പിസി ജോര്‍ജിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കെ.യു.ഡബ്ല്യു.ജെ നിയുക്ത സംസ്ഥാന പ്രസിഡന്റ് വിനീത മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ജോലിയുടെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തക ജോര്‍ജ് ചെയ്ത തെറ്റ് ചൂണ്ടിക്കാണിച്ച് ചോദ്യംചോദിച്ചത്. എന്നാല്‍ അതിനെതിരേ മാധ്യമപ്രവര്‍ത്തകയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തില്‍ പ്രതികരിച്ചത് ശരിയായില്ല. ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കരുതെന്നും വിനീത പറഞ്ഞു.

Content Highlights: pc george insulted women journalist

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented