കോട്ടയം: ശക്തമായ മഴയില്‍ ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി. ജോര്‍ജിന്റെ വീട്ടിലും വെള്ളം കയറി. അരയ്ക്ക് മുകളിലെത്തുന്ന വെള്ളത്തില്‍നിന്ന് നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുന്ന പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 

തന്റെ വീടിന്റെ സമീപത്ത് ആദ്യമായാണ് ഇത്രയും വെള്ളം കയറുന്നതെന്ന് ഷോണ്‍ ജോര്‍ജ് വീഡിയോയില്‍ പറയുന്നു. 

തന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല. ഈരാറ്റുപേട്ടയില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പി.സി.ജോര്‍ജും പ്രതികരിച്ചു. 

കൂട്ടിക്കല്‍ പ്ലാപ്പള്ളി മേഖലയില്‍  നിരവധി വീടുകള്‍ വെള്ളത്തില്‍ ഒലിച്ചുപോയിട്ടുണ്ട്. പതിമൂന്നോളം പേരെ കാണാതായി. ആ മേഖല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും അങ്ങോട്ട് പോവാനാവുന്നില്ല. ഈ മേഖലയുടെ കാലാവസ്ഥയില്‍ എയര്‍ ലിഫ്റ്റിങ് പ്രായോഗികമല്ലെന്നും ഷോണ്‍ വ്യക്തമാക്കി.