പിസി ജോർജിന്റെ പെരുമാറ്റത്തിനെതിരേ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം, പിസി ജോർജ് മാധ്യമങ്ങളോട് സംസാരിക്കുന്നു
തിരുവനന്തപുരം: ചോദ്യംചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് മോശമായി പൊരുമാറിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ്. സോളാര്‍ കേസിലെ പ്രതിയുടെ പീഡന പരാതിയില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പി.സി ജോര്‍ജിന്റെ പ്രതികരണം.
പീഡനക്കേസില്‍ നിരപരാധിയായ തന്നെ പോലീസ് അറസ്റ്റ് ചെയ്ത മനപ്രയാസത്തിനിടയിലാണ് അത്തരമൊരു പരാമര്‍ശം തന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതില്‍ ദു:ഖമുണ്ടെന്നും പ്രയാസംനേരിട്ട മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിക്കുന്നതായും പിസി ജോര്‍ജ് പറഞ്ഞു.
പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് 'എന്നാല്‍ നിങ്ങളുടെ പേര് പറയാം' എന്ന് പിസി ജോര്‍ജ് പറഞ്ഞതാണ് നേരത്തെ വിവാദമായത്. കൈരളി ടിവി റിപ്പോര്‍ട്ടര്‍ ഷീജയ്ക്ക് നേരെയായിരുന്നു മോശം പെരുമാറ്റമുണ്ടായത്. പീഡനക്കേസില്‍ പിസി ജോര്‍ജ് അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..