പി.സിയുടെ ജാമ്യം; മുഖം നഷ്ടപ്പെട്ട് സര്‍ക്കാര്‍, ഫാരിസ് വിവാദം ഉലയ്ക്കുമോ?  


സ്വന്തം ലേഖകൻ

നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ അതിലും നാടകീയമായി ജാമ്യത്തിലിറങ്ങിയതോടെ ആരോപണങ്ങളുടെ അടുത്ത വെടിമരുന്നിന് പി.സി.ജോര്‍ജ് തീയിട്ടിരിക്കുകയാണ്. ഫാരീസ് അബൂബക്കര്‍ ആക്ഷേപം അടുത്ത രാഷ്ട്രീയ വിവാദമാകാതിരിക്കാന്‍ ഭരണകക്ഷിക്ക് കൂടുതല്‍ ശ്രമിക്കേണ്ടി വരും.

പി.സി. ജോർജ്| File Photo: Mathrubuhumi

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ റിമാന്‍ഡ് ചെയ്യാതെ പി.സി. ജോര്‍ജിന് മജിസ്‌ട്രേറ്റ് കോടതി നല്‍കിയ ജാമ്യം റദ്ദാക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായേക്കും. ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. ലൈംഗികപീഡനക്കേസില്‍ വിശദമായ വാദം കേട്ടതിന് ശേഷമാണ് പി.സി ജോര്‍ജിനു മജിസ്‌ട്രേറ്റ് കോടതി ആദ്യംദിനം തന്നെ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത അന്ന് തന്നെ പി.സി. ജോര്‍ജ് ജാമ്യത്തിലിറങ്ങിയതോടെ മുഖം നഷ്ടപ്പെട്ടത് ആഭ്യന്തര വകുപ്പിന്റേതാണ്. ഇതു രണ്ടാംതവണയാണു പി.സി ജോര്‍ജിന്റെ കാര്യത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നാണം കെടുന്നത് എന്നതാണ് ശ്രദ്ധേയം.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യം കിട്ടി. പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്ത് വന്ന ജോര്‍ജിന്റെ ആരോപണങ്ങളുടെ മുന മുഴുവന്‍ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് കേന്ദ്രീകരിച്ചതായിരുന്നു സ്വര്‍ണക്കടത്ത് കേസിലെ വിവാദങ്ങള്‍. പിന്നാലെ ജോര്‍ജിനെതിരെ ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്ത് അതിന്മേല്‍ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയ സമയത്താണ് സോളാര്‍ കേസിലെ പ്രതിയുടെ പരാതിയില്‍ ലൈംഗികാത്രിക്രമത്തിന് അറസ്റ്റ് ചെയ്യുന്നത്.

നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ അതിലും നാടകീയമായി ജാമ്യത്തിലിറങ്ങിയതോടെ ആരോപണങ്ങളുടെ അടുത്ത വെടിമരുന്നിന് പി.സി.ജോര്‍ജ് തീയിട്ടിരിക്കുകയാണ്. ഫാരീസ് അബൂബക്കര്‍ ആക്ഷേപം അടുത്ത രാഷ്ട്രീയ വിവാദമാകാതിരിക്കാന്‍ ഭരണകക്ഷിക്ക് കൂടുതല്‍ ശ്രമിക്കേണ്ടി വരും. ലൈംഗികാതിക്രമ കേസില്‍ ജാമ്യം ലഭിച്ചതോടെ സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ നിയമം ദുരുപയോഗം ചെയ്ത് കുടുക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നതെന്ന സംശയം പൊതുവിടത്തില്‍ ബലപ്പെടുന്ന സാഹചര്യമാണ് പോലീസും ആഭ്യന്തര വകുപ്പും വരുത്തിവെച്ചത്.

സ്വര്‍ണക്കടത്ത് ആക്ഷേപങ്ങളില്‍നിന്നു രക്ഷനേടാന്‍ സര്‍ക്കാര്‍ നടത്തുന്ന നാടകങ്ങളായി ഇതെല്ലാം വ്യാഖ്യാനിക്കപ്പെടാന്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനൊപ്പം പി.സി. ജോര്‍ജ് തുറന്നുവിട്ട ഫാരിസ് അബൂബക്കര്‍ ആക്ഷേപങ്ങള്‍ വരുംദിനങ്ങളില്‍ സര്‍ക്കാരിന് തലവേദനയാകും. ജാമ്യം കിട്ടിയതിന് ശേഷം മുന്‍കൂട്ടി തയ്യാറാക്കിയ പ്രസ്താവന മാധ്യമങ്ങള്‍ക്ക് മുന്നില്‍ ജോര്‍ജ് വായിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകുമെന്ന് പി.സി സംശയിച്ചിരുന്നു. അതിനാലാണ് പ്രസ്താവന മുന്‍കൂട്ടി തയ്യാറാക്കിയതെന്നാണ് സൂചന.

ഫാരീസ് അബുബക്കര്‍ വിവാദം മുമ്പും സിപിഎമ്മിന് തലവേദനയുണ്ടാക്കിയതാണ്. അന്നത്തെ ഭൂതത്തെ പി.സി ജോര്‍ജ് വീണ്ടും തുറന്നുവിട്ടിരിക്കുന്നത്. തിടുക്കപ്പെട്ടുള്ള ജോര്‍ജിന്റെ അറസ്റ്റിന് പിന്നിലുള്ള കാരണങ്ങളും നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായതിനുശേഷമുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണമുള്ള പി.ശശിയുടെ നീക്കങ്ങള്‍ ഇനി പ്രതിപക്ഷം ആയുധമാക്കാതിരിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് സൂചന.

Content Highlights: pc george allegations against government after got bail

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented