മാന്യതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം; കോട്ടയത്ത് കറുപ്പണിഞ്ഞ് പി.സി ജോര്‍ജ്


പിസി ജോർജ് വാർത്താ സമ്മേളനത്തിനിടെ

കോട്ടയം: മുഖ്യമന്ത്രിയുടെ മനസ്സ് എത്രമാത്രം ജനവിരുദ്ധമാകാം എന്നതിനുള്ള തെളിവാണ് പിണറായി വിജയന്റെ യാത്രയെന്ന് ജനപക്ഷം പാര്‍ട്ടി നേതാവ് പി. സി ജോര്‍ജ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിസ്സാരമായ ആരോപണങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമിക്കാതെ മാന്യതയുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ സ്വര്‍ണ്ണ കള്ളക്കടത്തും, താന്‍ നടത്തിയതെന്ന് പറയുന്ന ഗൂഢാലോചനയും ഒരേ തട്ടില്‍ കാണാനുള്ള ശ്രമം അപലപനീയമാണ്. സംസ്ഥാനം കണ്ടതില്‍വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനുമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും പി.സി ജോര്‍ജ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ചടങ്ങുകളില്‍ കറുപ്പ് ഇടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കറുത്ത ഷര്‍ട്ടും കറുത്ത മാസ്‌കുമണിഞ്ഞാണ് പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തിനെത്തിയത്.

മുഖ്യമന്ത്രിക്കെതിരെ ഇത്രയധികം പ്രതിഷേധങ്ങളും ജനരോഷവും കേരളത്തില്‍ അങ്ങോളമിങ്ങോളം ഉയരുമ്പോള്‍ സിപിഎം എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും പി. സി. ജോര്‍ജ് ചോദിച്ചു. ക്രൈം നന്ദകുമാറിനേയും സ്വപ്‌നയേയും എറണാകുളത്തുവച്ച് കണ്ടിട്ടുണ്ട്. അതില്‍ ഗൂഢാലോചനയില്ല. രഹസ്യമൊഴിയില്‍ സ്വപ്‌ന പറഞ്ഞ കാര്യങ്ങളില്‍ പിണറായി പേടിക്കേണ്ടതുണ്ട്. സരിത - പിണറായി ഗൂഢാലോചന നടക്കുന്നുണ്ട്. സരിത ശബ്ദരേഖകള്‍ പുറത്ത് വിടുന്നതില്‍ പേടിയില്ലെന്നും ഒന്നും മോശമായി പറഞ്ഞിട്ടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Content Highlights: pc george allegation against cm pinarayi vijayan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented