
പി.സി.ജോർജ്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ |Screengrab:mathrubhumi news
തിരുവനന്തപുരം: ബിജെപിക്കാരനായ ഗവര്‍ണര്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാട് വായിക്കുന്നത് അപഹാസ്യമാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് കാരണം തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിയതാണെന്നും ജോര്‍ജ് പറഞ്ഞു.
നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിന് പിന്നാലെയാണ് പി.സി.ജോര്‍ജ് ഒറ്റയ്ക്ക് സഭയില്‍ നിന്ന് ഇറങ്ങി പോയത്.
മാന്യതയില്ലാത്തതിനാലാണ് സര്‍ക്കാര്‍ കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ് നടത്തിയത്. തിരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. കോടതികളും തിരഞ്ഞെടുപ്പ് നടത്തുന്നതിനെ അനുകൂലിച്ചാണ് നടപടി എടുത്തതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
ഇഡിയും കസ്റ്റംസും ഇനി ചോദ്യം ചെയ്യാനുള്ള ഇനി മുഖ്യമന്ത്രിയെ മാത്രമാണ്. ഇതുപോലൊരു അഴിമതി സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. ഗതിക്കെട്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കറെ ഇനി എന്ന് ചോദ്യം ചെയ്യും എന്നേ അറിയാനുള്ളൂ. ഇത്രയും നാണംകെട്ട ഒരു സര്‍ക്കാര്‍. ഇടതുമുന്നണിക്ക് ഇത് എന്തുപറ്റി. ഇടതുപക്ഷ പ്രവര്‍ത്തകര്‍ ചര്‍ച്ചചെയ്യണം. മാന്യന്മാരായ ആ പ്രവര്‍ത്തകര്‍ ഇറങ്ങി ഈ കശ്മലക്കൂട്ടത്തെ അടിച്ചിറക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. യുഡിഎഫിനൊപ്പമല്ല ഞാന്‍ ഇറങ്ങിപ്പോന്നത്. അവര്‍ ഇറങ്ങിപ്പോയി 10 മിനിറ്റ് കഴിഞ്ഞ് ഒറ്റയ്ക്കാണ് ഇറങ്ങിയതെന്നും ജോര്‍ജ്ജ് പറഞ്ഞു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..