അര്‍ഹതപ്പെട്ടവരെ തഴഞ്ഞ്  ജോലിനല്‍കാന്‍ നീക്കം; സി.പി.എമ്മില്‍ പൊട്ടിത്തെറി


പ്രതിഷേധം രേഖപ്പെടുത്താന്‍ ബ്രാഞ്ചുയോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പയ്യോളി: പയ്യോളി അര്‍ബന്‍ സഹകരണബാങ്ക് നിയമനത്തെച്ചൊല്ലി സി.പി.എമ്മിനകത്ത് വന്‍ പ്രതിഷേധം. അര്‍ഹതപ്പെട്ടവരെ തഴഞ്ഞ് മറ്റുള്ളവര്‍ക്ക് ജോലിനല്‍കാനുള്ള എരിയാനേതൃത്വത്തിന്റെ നിലപാടിനെതിരേ പാര്‍ട്ടിയംഗങ്ങള്‍ ജില്ലാ, സംസ്ഥാന നേതൃത്വത്തിന് പരാതി അയച്ചു. മേലടി ടൗണ്‍ നോര്‍ത്ത് ബ്രാഞ്ചിലെ 14 അംഗങ്ങളില്‍ 12 പേരും പരാതിയില്‍ ഒപ്പിട്ടിട്ടുണ്ട്. രണ്ടുപേര്‍ യോഗത്തിനെത്തിയില്ല. പ്രതിഷേധം രേഖപ്പെടുത്താന്‍ ബ്രാഞ്ചുയോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു.

അയനിക്കാട്ടെ മറ്റൊരു ബ്രാഞ്ചുകമ്മിറ്റിയും ഇതേനിലപാട് സ്വീകരിച്ചിട്ടുണ്ട്. പയ്യോളി ലോക്കല്‍ കമ്മിറ്റിയിലെ ചില അംഗങ്ങളും പരാതി ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, പരാതി അയച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നേതൃത്വം പ്രതികരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

നിയമനം നല്‍കാന്‍ ഉദ്ദേശിക്കുന്നവരോട് പരീക്ഷയെഴുതാന്‍ സി.പി.എം. നിര്‍ദേശിക്കുകയായിരുന്നു. അതേസമയം, തഴയപ്പെട്ട സജീവപ്രവര്‍ത്തകരായ അപേക്ഷകര്‍ സ്വന്തംനിലയില്‍ പരീക്ഷയ്ക്കും അഭിമുഖത്തിലും പങ്കെടുക്കുകയായിരുന്നു. ജോലിനിയമനം വിവാദമായതോടെ ബാങ്ക് ജനറല്‍ബോഡി യോഗം നടന്ന ചൊവ്വാഴ്ചതന്നെ ഉദ്യോഗാര്‍ഥികളുടെ അഭിമുഖവും തിരക്കിട്ട് നടത്തി.

നിരന്തരം പാര്‍ട്ടിനടപടി നേരിടുന്നവരെയും ആരോപണവിധേയരെയുമാണ് നേതൃത്വം ജോലിക്ക് പരിഗണിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. സര്‍ക്കാര്‍ജോലിക്കാരുള്ള വീടുകളിലുള്ളവരെയാണ് ഏരിയാനേതൃത്വം നിയമനത്തിന് തിരഞ്ഞെടുത്തിട്ടുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കാര്യങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിയതോടെ പയ്യോളി സൗത്ത്, നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികളിലെ ബ്രാഞ്ചുകമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സൗത്തിലെ 13 ബ്രാഞ്ചുകളുടെയും യോഗം 23, 24, 25 എന്നീ തീയതികളില്‍ നടത്തും.


Content Highlights: payyoli urban bank recruitment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented