കൊച്ചി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ പയ്യപ്പിള്ളി ബാലന് (91) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം.
ഇടപ്പള്ളി സ്റ്റേഷന് ആക്രമണക്കേസിലെ പ്രതിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് തടവുശിക്ഷ അനുഭവിച്ചു. പിന്നീട് ഏലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി. ആലുവാപ്പുഴ പിന്നെയും ഒഴുകി, പാലിയം സമരം, മായാത്ത സ്മരണകള്‍ മായാത്ത മുഖങ്ങള്‍, സ്റ്റാലിന്റെ പ്രസക്തി തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.