രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം; ധനരാജിന്റെ കടം സിപിഎം തീര്‍ത്തു


പ്രതീകാത്മക ചിത്രം | ചിത്രം: മാതൃഭൂമി

പയ്യന്നൂര്‍: രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം അവസാനിപ്പിക്കാന്‍ സിപിഎം. ധനരാജിന്റെ സാമ്പത്തിക ബാധ്യത സിപിഎം തീര്‍ത്തു. ധനരാജിന്റെ അക്കൗണ്ടില്‍ പാര്‍ട്ടി 9,80,000 രൂപ നിക്ഷേപിച്ചു. പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലായിരുന്നു ധനരാജിന് ബാധ്യത ഉണ്ടായിരുന്നത്.

വെള്ളിയാഴ്ച ലോക്കല്‍ കമ്മറ്റിയില്‍ കണക്ക് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് നീക്കം. സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി യോഗത്തിനു ശേഷം പാര്‍ട്ടി എടുത്ത തീരുമാനമായിരുന്നു രക്തസാക്ഷി ധനരാജിന്റെ ബാധ്യത തീര്‍ക്കുമെന്നത്.

2011 ജൂലൈ 16നാണ് പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായ സി.വി ധനരാജ് കൊല്ലപ്പെടുന്നത്. ധനരാജിന്റെ കടങ്ങള്‍ വീട്ടാനും വീട് വച്ച് നല്‍കാനും പാര്‍ട്ടി രക്തസാക്ഷി ഫണ്ട് ശേഖരണം നടത്തി. ഒരു കോടിയോളം രൂപയാണ് പിരിച്ചുകിട്ടിയത്. എന്നാല്‍ പിരിച്ചുകിട്ടിയ തുകയില്‍ നിന്ന് ധനരാജിന്റെ വീടുനിര്‍മാണത്തിനും കുടുംബാംഗങ്ങള്‍ക്കും നല്‍കിയ തുകയില്‍ നിന്ന് ബാക്കി രണ്ട് നേതാക്കളുടെ ജോയിന്റ് അക്കൗണ്ടിലേക്ക് സ്ഥിരനിക്ഷേപമായി മാറ്റിയെന്നായിരുന്നു പരാതി. 42 ലക്ഷം രൂപ ഇത്തരത്തില്‍ മാറ്റിയെന്നായിരുന്നു ആരോപണം. ധനരാജിന് ഉണ്ടായിരുന്ന കടം വീട്ടാതെയായിരുന്നു ഈ നിക്ഷേപം. ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനായിരുന്നു പാര്‍ട്ടി നേതൃത്വത്തിന് രേഖകളടക്കമുള്ള പരാതി നല്‍കിയത്.

ഫണ്ട് തിരിമറി ഏറെ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ബാധ്യത അടച്ചുതീര്‍ത്ത് വിവാദം അവസാനിപ്പിക്കാനുള്ള സിപിഎം നീക്കം.

Content Highlights: payyannur cpim misappropriation of funds controversy; CPIM Closes financial liability of Dhanraj

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022

Most Commented