തൃശ്ശൂര്‍: പാവറട്ടിയിലെ എക്സൈസ് കസ്റ്റഡി മരണ കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്. സി.ബി.ഐ. കുറ്റക്കാരെന്ന് കണ്ടെത്തിയ ഉമ്മര്‍, അനൂപ് കുമാര്‍, അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ ഉള്‍പ്പടെ എട്ട് ഉദ്യോഗസ്ഥരെയാണ് തിരിച്ചെടുത്തത്.
2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കഞ്ചാവുമായി എക്സൈസ് പിടിയിലായ തിരൂര്‍ സ്വദേശി രഞ്ജിത്ത് കസ്റ്റഡിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നായിരുന്നു എക്സൈസിന്റെ വാദം. രഞ്ജിത്തിന്റെ കസ്റ്റഡിമരണം വലിയ വിവാദമായിരുന്നു.
അന്വേഷണത്തെയും കേസിന്റെ നടത്തിപ്പിനെയും ബാധിക്കാത്ത രീതിയില്‍ ഇവരെ സര്‍വീസിലേക്ക് തിരിച്ചെടുക്കണം എന്നാണ് ഉത്തരവില്‍ പറയുന്നത്. ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ഉത്തരവില്‍ തന്നെ പറയുന്നുണ്ട്. കേസിന്റെ വിചാരണ ഉള്‍പ്പടെയുളളവ പൂര്‍ത്തിയാകാനുണ്ട്. എന്നാല്‍ അന്വേഷണത്തെയോ വിചാരണയെയോ ബാധിക്കാത്ത രീതിയില്‍ ഇവരെ തിരിച്ചെടുക്കണമെന്നാണ് ഉത്തരവ് വന്നിരിക്കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..