പ്രതീകാത്മക ചിത്രം
തൃശൂര്‍: തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട്. ഒരു പരിശോധനഫലം കൂടി നെഗറ്റീവ് ആയാല്‍ രോഗം മാറിയതായി സ്ഥിരീകരിക്കാം.
രണ്ട് പരിശോധന ഫലവും നെഗറ്റീവ് ആയി ലഭിച്ചാലും ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാകും വരെ രോഗി നിരീക്ഷണത്തില്‍ തുടരും. ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് തന്നെ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് തൃശൂരിലായിരുന്നു. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്.
നിലവില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 7 പേര്‍ മാത്രമാണ്.
Content Highlights: Thrissur corona case reported, coronavirus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..