കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജിലെ ഗൈനോക്കോളജി വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്നവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ ഗര്‍ഭിണികളാണ്. 

ആലപ്പുഴ മെഡിക്കല്‍ കോളേജിലും രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന മുഹമ്മ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗിയെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. അടിയന്തര മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന്‌ തുടര്‍നടപടികള്‍ തീരുമാനിക്കും. 

കോഴിക്കോട് മെഡിക്കല്‍ കോളേജിലും ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തില്‍ പ്രവേശിച്ചു.  

Content Highlghts: Patients in treatment tested positive for Covid-19