മക്കളിലൊരാള്‍ക്ക് കാഴ്ചയില്ല, മറ്റേയാള്‍ കിടപ്പുരോഗി; മാസങ്ങളായി ചന്ദ്രമതിയുടെ ജീവിതം ആശുപത്രിയില്‍ 


ഉണ്ണിക്കൃഷ്ണൻ, വിനോദ്, ചന്ദ്രമതി എന്നിവർ കൊല്ലം ജില്ലാ ആശുപത്രിയിൽ

കൊല്ലം: കെട്ടിടത്തില്‍നിന്നു വീണ് കിടപ്പുരോഗിയായ ഇളയമകന്‍. കണ്ണുകാണാത്ത മറ്റൊരു മകന്‍. ഇരുവരെയുംകൊണ്ട് എണ്‍പത്തഞ്ചുകാരിയായ അമ്മ മാസങ്ങളായി ജീവിക്കുന്നത് കൊല്ലം ജില്ലാ ആശുപത്രിയില്‍. മുഖത്തല പാങ്ങോണം വിനോദ് ഭവനില്‍ ചന്ദ്രമതിയുടെ ദുരിതകഥയാണിത്.

പാങ്ങോണത്ത് മൂന്നുസെന്റിലെ കൊച്ചുവീട്ടിലായിരുന്നു മൂന്നുപേരും. എട്ടുമാസംമുമ്പ് ചേരിക്കോണത്ത് ഒരു വീടുപണിക്കിടെ രണ്ടാംനിലയില്‍നിന്നു വീണ് ഇളയമകന്‍ വിനോദിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ഒരുമാസം. പിന്നെ കൊല്ലം ജില്ലാ ആശുപത്രിയിലേക്കു മാറി. രണ്ടുമാസം വീട്ടില്‍ കിടന്നു. നട്ടെല്ലിന്റെ അടിഭാഗത്ത് ശരീരത്തില്‍ വ്രണംവന്ന് കുഴിയായതോടെ വീണ്ടും ആശുപത്രിയില്‍. കുഴിയായിടത്ത് മാംസം വെച്ചുപിടിപ്പിക്കണം. മുറിവു കരിഞ്ഞാല്‍ ഫിസിയോതെറാപ്പി ചെയ്യണം. നടക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. നേരത്തേ ഫിസിയോതെറാപ്പി ചെയ്ത് എഴുന്നേറ്റിരിക്കാന്‍വരെ തുടങ്ങിയതാണ്.



58-കാരനായ ഉണ്ണിക്കൃഷ്ണന് നാലുമാസമായി കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടനിലയിലാണ്. നേരത്തേ ഒരു കണ്ണിന് നേരിയ കാഴ്ചയുണ്ടായിരുന്നു. ഗ്‌ളൂക്കോമ യഥാസമയം ചികിത്സിക്കാനാകാതെയാണ് ഈ നിലയിലെത്തിയത്.

കശുവണ്ടിത്തൊഴിലാളിയായിരുന്ന ചന്ദ്രമതിക്ക് ലഭിക്കുന്ന 1,600 രൂപ പെന്‍ഷന്‍ മാത്രമാണ് ഏക വരുമാനം. എട്ടുമാസംമുമ്പുവരെ വിനോദും ഉണ്ണിക്കൃഷ്ണനും കൂലിവേലചെയ്തുള്ള വരുമാനമുണ്ടായിരുന്നു. വിനോദ് കര്‍ണാടകയില്‍ കിണര്‍ പണിക്കും അല്ലാത്തപ്പോള്‍ നാട്ടില്‍ കെട്ടിടം പണികള്‍ക്കും പോകുമായിരുന്നു. തയ്യല്‍ ജോലിയും ചെയ്യും. കെട്ടിടത്തില്‍നിന്നു വീണതോടെ എല്ലാം തകര്‍ന്നു. ചന്ദ്രമതിക്കും തിമിരശസ്ത്രക്രിയ ചെയ്ത കണ്ണിനുമാത്രമേ കാഴ്ചയുള്ളൂ. ഭര്‍ത്താവ് പ്രഭാകരന്‍ 30 വര്‍ഷംമുമ്പേ മരിച്ചു.

ഡി.വൈ.എഫ്.ഐ. നല്‍കുന്ന ഉച്ചക്കഞ്ഞി, ആശുപത്രിയില്‍നിന്നുള്ള ഭക്ഷണം, ആശുപത്രിയില്‍നിന്നുള്ള നല്ല പരിചരണം-ഈ ജീവിതങ്ങള്‍ ഇങ്ങനെയൊക്കെയാണിപ്പോള്‍ കഴിഞ്ഞുപോകുന്നത്. ''പക്ഷേ, എനിക്ക് 85 കഴിഞ്ഞു. ഒട്ടും വയ്യ. പെറ്റവയറല്ലേ, ഇവരെ കളയാന്‍ പറ്റോ... ഓര്‍ക്കുമ്പോള്‍ ഒരെത്തുംപിടിയുമില്ല.''-ആ അമ്മമനസ്സില്‍നിന്നുയരുന്ന നെടുവീര്‍പ്പിന് ഉത്തരമില്ല.


Content Highlights: pathetic life of mother and sons from kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented