ബസില്‍ പൂത്തിരി കത്തിച്ച സംഭവം: 'കൊമ്പനില്‍' ജിപിഎസും സ്പീഡ് ഗവര്‍ണറും ഇല്ല, സ്‌മോക്കറും നീക്കിയില്ല


ബസിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

പത്തനംതിട്ട: കൊല്ലത്ത് വിനോദ യാത്രയ്ക്ക് മുമ്പ് ആവേശംപകരാന്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ ടൂറിസ്റ്റ് ബസുകള്‍ പത്തനംതിട്ട ആര്‍ടിഒ പരിശോധിച്ചു. ജിപിഎസ്, സ്പീഡ് ഗവര്‍ണര്‍ എന്നിവ ബസില്‍ ഘടിപ്പിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഹൈക്കോടതി നിര്‍ദേശാനുസരമാണ് രണ്ട് ബസുകളും പത്തനംതിട്ട ആര്‍ടിഒ പരിശോധിച്ചത്.

ബസിലെ നമ്പര്‍ പ്ലേറ്റുകള്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് ഘടിപ്പിച്ചെന്നും സ്വിച്ചിട്ടാല്‍ പുക പുറപ്പെടുവിക്കുന്ന പ്രത്യേക സ്‌മോക്കര്‍ സംവിധാനം വാഹനത്തില്‍ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും ആര്‍ടിഒ കണ്ടെത്തിയിട്ടുണ്ട്. വാഹനം ഓടിച്ചുകൊണ്ട് നടത്തിയ പരിശോധനയില്‍ രണ്ട് ബസുകളില്‍ ഒന്നിലാണ് സ്പീഡ് ഗവര്‍ണര്‍ ഇല്ലെന്ന്‌ തിരിച്ചറിഞ്ഞത്. രണ്ടാമത്തെ ബസില്‍ സ്പീഡ് ഗവര്‍ണര്‍ ഉണ്ടെങ്കിലും വേഗനിയന്ത്രണത്തിന് ഉതകുന്ന തരത്തില്‍ ഇത് ശരിയായ രീതിയില്‍ ഘടിപ്പിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ബസുകളിലെ വശങ്ങളിലെ ചില്ലുകള്‍ കറുത്ത പേപ്പര്‍ ഒട്ടിച്ച നിലയിലാണ്. മോട്ടോര്‍ വാഹന നിയമപ്രകാരം ഇതും ചട്ടവിരുദ്ധമാണ്. ഇത്തരം ക്രമവിരുദ്ധമായ സംവിധാനങ്ങള്‍ ഇപ്പോഴും ബസില്‍ തുടരുന്നതിനാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ആര്‍ടിഒ ഇന്നുതന്നെ ബസ് ഉടമയായ പന്തളം കുളനട സ്വദേശി ജയപിള്ളയ്ക്ക് നോട്ടീസ് നല്‍കും. ക്രമവിരുദ്ധമായ കാര്യങ്ങള്‍ എത്രയും വേഗം നീക്കംചെയ്ത് വാഹനം നിരത്തിലിറക്കുന്ന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പത്തനംതിട്ട ആര്‍ടിഒ തുടര്‍നടപടികളിലേക്ക് നീങ്ങും.

കഴിഞ്ഞ മാസം 30-ന് കൊല്ലം പെരുമണ്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍ കര്‍ണാടകയിലേക്ക് പഠനയാത്ര പുറപ്പെടുന്നതിന് മുമ്പ് കോളേജില്‍ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിരുന്നു. മൂന്ന് ടൂറിസ്റ്റ് ബസുകളാണ് യാത്രയ്ക്ക് ഉണ്ടായിരുന്നത്. ഇതില്‍ കൊമ്പന്‍ എന്ന പേരുള്ള ബസിന് മുകളിലാണ് പൂത്തിരി കത്തിച്ചത്. തീപ്പൊരി ബസ്സിന്റെ റബ്ബര്‍ ബീഡിങ്ങില്‍ വീണ് തീപിടിച്ചത് വെള്ളമൊഴിച്ച് കെടുത്തിയതോടെയാണ് അപകടമൊഴിവായത്. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് രണ്ട് ബസുകള്‍ക്കുമായി നേരത്തെ 36,000 രൂപ പിഴ ചുമത്തിയിരുന്നു.

Content Highlights: pathanamthitta RTO inspected komban tourist buses

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented