മുങ്ങൽ വിദഗ്ദർ തിരച്ചിൽ നടത്തുന്നു, വയർലെസ് സെറ്റ്(പ്രതീകാത്മക ചിത്രം) | Photo: Mathrubhumi News/ Screen grab, Mathrubhumi
പത്തനംതിട്ട: പമ്പ നീരേറ്റുപുറം ജലമേളക്കിടെ പോലീസിന്റെ രണ്ട് വയര്‍ലെസ് സെറ്റുകള്‍ നഷ്ടപ്പെട്ടു. ഇവ കണ്ടെത്താന്‍ പോലീസ് മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ജലമേള.
സ്റ്റാര്‍ട്ടിങ് പോയിന്റില്‍ സുരക്ഷാ ക്രമീകരണത്തിന്റെ ചുമതലയുണ്ടായിരുന്ന പോലീസുകാര്‍ വള്ളത്തിലേക്ക് കയറുന്നതിനിടെയാണ് കൈയ്യിലുണ്ടായിരുന്ന വയര്‍ലെസ് സെറ്റ് നഷ്ടപ്പെട്ടുപോയത്. ജലഘോഷയാത്രയടക്കമുള്ള പരിപാടികളുണ്ടായിരുന്നതിനാല്‍ വലിയ ജനത്തിരക്കായിരുന്നു കരയിലും പുഴയിലുമുണ്ടായിരുന്നത്. അതിനാല്‍ ഇന്നലെ വയല്‍ലെസ് സെറ്റിന് വേണ്ടിയുള്ള തിരച്ചില്‍ സാധ്യമായിരുന്നില്ല.
തിരുവല്ല ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ മുങ്ങല്‍ വിദഗ്ദര്‍ എത്തിയാണ് തിരച്ചില്‍ നടത്തുന്നത്. മൂന്ന് മണിക്കൂറിലധികമായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ദര്‍ എത്തിയതിനെത്തുടര്‍ന്ന്, ഒഴുക്കില്‍പ്പെട്ട ആർക്കോ വേണ്ടിയുള്ള തിരച്ചിലാണെന്ന് കരുതി പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടി.
Content Highlights: pathanamthitta pamba neerettupuram boat race wireless sets of kerala police lost
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..