95 വയസ്സുവരെ സന്തോഷത്തോടെ  ജീവിച്ച് മരിച്ചു; പിന്നെന്തിന് കരഞ്ഞ് യാത്രയാക്കണം; കുടുംബം പറയുന്നു


കെ.പി നിജീഷ് കുമാര്‍

മരണ വീട്ടില്‍ കരച്ചില്‍ മാത്രം കണ്ടിട്ടുള്ളവര്‍ക്കാണ് ഈ ഫോട്ടോയെ അംഗീകരിക്കാന്‍ പറ്റാത്തതെന്ന് പറയുന്നു കുടുംബം. കരഞ്ഞിട്ട് കാര്യമില്ല. മറിച്ച് വീണ്ടും കാണാമെന്ന് പറഞ്ഞ് പറഞ്ഞയക്കണം

മരിച്ച മറിയാമ്മ, മൃതദേഹത്തിന് മുന്നിലിരുന്ന് ബന്ധുക്കൾ എടുത്ത ഫോട്ടോ

മല്ലപ്പള്ളി: 95 വയസ്സായിരുന്നു അമ്മച്ചിക്ക്, ഇത്രയും കാലം മക്കളേയും മരുമക്കളേയും കൊച്ചുമക്കളേയുമെല്ലാം ആവോളം സ്‌നേഹിച്ചു. അവരുടെ സ്‌നേഹം തിരിച്ചും അനുഭവിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായിട്ടേയുള്ളൂ പൂര്‍ണമായി കിടപ്പിലായിട്ട്. കഴിഞ്ഞ ബുധനാഴ്ച മരിക്കുകയും ചെയ്തു. പിന്നെ ഞങ്ങള്‍ക്ക് ചെയ്യാനുണ്ടായിരുന്നത് അമ്മച്ചിയുടെ നല്ലകാര്യങ്ങള്‍ ഓര്‍ത്ത് പ്രാര്‍ഥിക്കുക മാത്രമാണ്. ആ സന്തോഷത്തെ ഓര്‍ത്തുവെക്കാനാണ് ആ ഫോട്ടോയെടുത്തത്. ആല്ലാതെ വൈറലാവാനല്ല. പറയുന്നത് പത്തനംതിട്ട മല്ലപ്പള്ളിയില്‍ കഴിഞ്ഞ ദിവസം മരിച്ച മറിയാമ്മയുടെ ബന്ധു ബാബു ഉമ്മനാണ്. മറിയാമ്മയുടെ മൃതദേഹത്തിന് ചുറ്റും കുടുംബാംഗങ്ങള്‍ നിന്ന് ചിരിച്ച് കൊണ്ട് ഫോട്ടോയെടുത്തതും അത് സോഷ്യല്‍ മീഡിയയില്‍ വൈറലായതും വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു ഇതില്‍ പ്രതികരിക്കുകയായിരുന്നു ബാബു ഉമ്മന്‍.

ഒമ്പത് മക്കളില്‍ ഒരാള്‍ മാത്രമാണ് മരിച്ചത്. ബാക്കിയുള്ള മക്കളും മരുമക്കളും കൊച്ചുമക്കളും സഹോദരങ്ങളുടെ മക്കളുമടക്കം എല്ലാവരും ഒരുമിച്ചിരുന്ന് പ്രാര്‍ഥിക്കുകയായിരുന്നു. ക്രിസ്തീയ വിശ്വാസം അനുസരിച്ച് അങ്ങനെയാണ്. അവരുടെ നല്ലകാര്യങ്ങള്‍ ഓര്‍ത്ത് പ്രാര്‍ഥിക്കും. പ്രാര്‍ഥനയ്ക്ക് ശേഷം വെള്ളിയാഴ്ച അടക്കത്തിന് മുന്നെ പുലര്‍ച്ചെ 2.15ന് എടുത്ത ഫോട്ടോയാണത്. കുടുംബാംഗങ്ങള്‍ തന്നെയാണ് പറഞ്ഞത് ഒരു ഫോട്ടോയെടുത്ത് വെക്കാന്‍. അല്ലാതെ അപ്രതീക്ഷിതമായി എടുത്തഫോട്ടോയൊന്നുമല്ല-ബാബു ഉമ്മന്‍ പറയുന്നു.മരണ വീട്ടില്‍ കരച്ചില്‍ മാത്രം കണ്ടിട്ടുള്ളവര്‍ക്കാണ് ഈ ഫോട്ടോയെ അംഗീകരിക്കാന്‍ പറ്റാത്തതെന്ന് പറയുന്നു കുടുംബം. കരഞ്ഞിട്ട് കാര്യമില്ല. മറിച്ച് വീണ്ടും കാണാമെന്ന് പറഞ്ഞ് പറഞ്ഞയക്കണം. അതാണ് ഞങ്ങളന്ന് ചെയ്യുകയും ചെയ്തത്. വീട്ടുകാര്‍ മാത്രമുള്ള ഏകദേശം 35 പേരാണ് അന്ന് അമ്മച്ചിയുടെ അടുത്ത് പ്രാര്‍ഥനയുമായി ഉണ്ടായിരുന്നത്. മകന്‍ തന്നെയാണ് ഫോട്ടോയെടുക്കാന്‍ പറഞ്ഞതും. കുടുംബ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത ഫോട്ടോയാണ് പുറത്തായും തുടര്‍ന്ന് അതിന്‍മേല്‍ ചര്‍ച്ച നടക്കുന്നുതും. ഫോട്ടോയിട്ടതിന്റെ പേരില്‍ പലരും കുടുംബത്തെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ആരോടും പരതിയില്ലെന്നും ഞങ്ങള്‍ ചെയ്തതില്‍ ഞങ്ങള്‍ക്ക് ഉത്തമ വിശ്വാസമുണ്ടെന്നും പറഞ്ഞുവെക്കുന്നുണ്ട് കുടുംബം.

സി.എസ്.ഐ സഭയില്‍ പുരോഹിതനായിരുന്നു മല്ലപ്പള്ളി പനവേല്‍ കുടുംബാംഗം കൂടിയായ മറിയാമ്മയുടെ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ സഹോദരനും പുരോഹിതന്‍ ആയിരുന്നു. മക്കളില്‍ ഒരാള്‍ ബിഷപ്പും മറ്റൊരാള്‍ പുരോഹിതനുമാണ്. രണ്ട് മരുമക്കള്‍ പുരോഹിതരും ഒരാള്‍ ബിഷപ്പുമാണ്. അങ്ങനെ പുരോഹിതരുടെ നീണ്ട നിര തന്നെയുള്ള കുടുംബത്തില്‍ ഞങ്ങള്‍ക്ക് അമ്മച്ചിക്ക് അവസാനമായി ചെയ്ത് കൊടുക്കാനുണ്ടായിരുന്നതും അവസാനസമയം വരെ പ്രാര്‍ഥിക്കുക എന്നാണ്. അതാണ് ചെയ്തതും. ബന്ധുക്കള്‍ പറയുന്നു.

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയടക്കം നിരവധി പേരാണ് ഫോട്ടോ ഷെയര്‍ ചെയ്തത്.'' ജീവിതത്തിലെ പരമമായ സത്യം മരണം തന്നെയാണ്. മരിച്ച ഒരു വ്യക്തിയെ കരഞ്ഞു കൊണ്ട് യാത്ര അയക്കുന്നതാണ് നാം സാധാരണ കാണാറുള്ളത്. മരണം ഒരു വേര്‍പാട് ആണ്, സങ്കടകരവും. എന്നാല്‍ അതൊരു വിടവാങ്ങലും യാത്രയയപ്പും കൂടിയാണ്. സന്തോഷത്തോടെ ജീവിച്ചവര്‍ക്ക് പുഞ്ചിരിയോടെ ഒരു യാത്രയയപ്പ് നല്‍കുന്നതിനേക്കാള്‍ സന്തോഷകരമായി മറ്റെന്താണ് ഉള്ളത്? ഈ ഫോട്ടോക്ക് നെഗറ്റീവ് കമന്റുകള്‍ അല്ല വേണ്ടത്''-ഫോട്ടോ ഷെയര്‍ ചെയ്ത് കൊണ്ട് ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Content Highlights: Pathanamthitta family memers smiling photo at funeral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented