തിരുമ്മുചികിത്സയും ഫെയ്‌സ്ബുക്കില്‍ ഹൈക്കു കവിതയും; ഭഗവല്‍സിങ് പിടിയിലായതറിഞ്ഞ് ഞെട്ടി നാട്ടുകാർ


ഭഗവൽ സിങ്| Image Courtesy: https://www.facebook.com/profile.php?id=100008486671230

പത്തനംതിട്ട: തിരുമ്മുചികിത്സ നടത്തുന്ന വൈദ്യന്‍, ഫെയ്‌സ്ബുക്കില്‍ ഹൈക്കു കവിതാ ശകലങ്ങള്‍, ഹൈകു ലൈവ് പഠനക്ലാസ്... പത്തനംതിട്ട ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തില്‍ പിടിയിലായ ഭഗവല്‍ സിങ്ങിന്റെ മുഖംമൂടി അഴിഞ്ഞുവീണതോടെ ഞെട്ടിത്തരിച്ചുനില്‍ക്കുകയാണ് കേരളം.

കൊച്ചി പൊന്നുരുന്നി സ്വദേശി പത്മത്തെയും ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്‌ലിയെയും ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും കൂട്ടാളിയും ചേര്‍ന്ന് നരബലി നല്‍കിയെന്നാണ് പോലീസ് പറയുന്നത്.ഫേയ്സ്ബുക്കില്‍ നിരവധി ഹൈക്കു (ചെറു കവിതകള്‍) കവിതകള്‍ ഇയാള്‍ നിരന്തരം പോസ്റ്റ് ചെയ്തിരുന്നു.

  • ഓലപ്പന്തുകള്‍ ഉരുളുന്ന വീഥിയില്‍ ഉത്രാടനിലാവ്
  • ഉലയൂതുന്നു പണിക്കത്തി കൂട്ടുണ്ട്
    കുനിഞ്ഞ തനു
  • പുറംകോണില്‍ ആനമയില്‍ ഒട്ടകം
    ഉത്സവരാവ്
  • മ്യൂസിയത്തില്‍ തഥാഗതന്റെ ധ്യാനം
    ഒടിഞ്ഞമൂക്ക്‌
എന്നിങ്ങനെ ഹൈക്കു രൂപത്തിലും ദീര്‍ഘരൂപത്തിലുമുള്ള കവിതകള്‍ ഭഗവല്‍ സിങ്ങിന്റെ ഫെയ്‌സ്ബുക്കില്‍ കാണാം.

ഭഗവല്‍ സിങ്ങിന്റെ പിതാവും തിരുമ്മുകാരനായിരുന്നു. നാട്ടുകാര്‍ക്ക് ആര്‍ക്കും ഭഗവല്‍ സിങ്ങിനെ കുറിച്ചോ ഭാര്യ ലൈലയെ കുറിച്ചോ മോശം അഭിപ്രായം ഉണ്ടായിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ ഇയാള്‍ കൊലക്കേസില്‍ പിടിയിലായ വിവരമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ.

പത്മത്തെയും റോസ്‌ലിയെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു. തിരുവല്ല കോഴഞ്ചേരി ഇലന്തൂരിലെ വൈദ്യനായ ഭഗവല്‍ സിങ്-ലൈല ദമ്പതിമാര്‍ക്ക് വേണ്ടിയായിരുന്നു നരബലി. പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ്(ഷാഫി) എന്നയാളാണ് ഇവര്‍ക്കായി സ്ത്രീകളെ എത്തിച്ചുനല്‍കിയത്. ഇയാളാണ് സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ചതെന്നും മൂന്നുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.

Content Highlights: pathanamthitta double murder bhagaval singh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented