പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പത്തനംതിട്ട: കോണ്‍ഗ്രസ് ജാഥയ്ക്കുനേരെ കല്ലും ചീമുട്ടയും എറിഞ്ഞെന്ന ആരോപണം നേരിടുന്ന പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരേ നടപടി. നഗരസഭാ കൗണ്‍സിലര്‍ കൂടിയായ എംസി ഷെരീഫിനെ പാര്‍ട്ടിയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ കടുത്ത അച്ചടക്ക ലംഘനമാണ് ഷെരീഫ് നടത്തിയതെന്ന് ചൂണ്ടിക്കാണിച്ചാണ് പാര്‍ട്ടി നടപടി. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഷെരീഫിനെ സസ്‌പെന്‍ഡ് ചെയ്തത്.
പത്തനംതിട്ട കണ്ണംകരയില്‍വെച്ച് വെള്ളിയാഴ്ച വൈകീട്ട് നടന്ന ഹാഥ് സേ ഹാഥ് ജോഡോ യാത്രയ്ക്ക് നേരേയാണ് കല്ലും ചീമുട്ടയും വലിച്ചെറിഞ്ഞത്. ജാഥയില്‍ പങ്കെടുത്ത ചില നേതാക്കളുടെ ദേഹത്ത് ചീമുട്ട ചിതറിത്തെറിക്കുകയും കല്ലേറില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍എം നസീറിന്റെ വാഹനത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു.
അതേസമയം ആരോപണം എംസി ഷെരീഫ് നിഷേധിച്ചിരുന്നില്ല. തന്റെ വാര്‍ഡില്‍ നടക്കുന്ന ഒരു ജാഥയുമായി ബന്ധപ്പെട്ട വിവരം തന്നെ അറിയിച്ചില്ലെന്നാണ് ഷെരീഫ് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
Content Highlights: pathanamthitta dcc general secretary suspended
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..