പുനഃസംഘടനാ യോഗത്തില്‍ ഭിന്നത; ഓഫീസിലെ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ച് മുന്‍ DCC പ്രസിഡന്റ്‌


സി.കെ. അഭിലാല്‍/ മാതൃഭൂമി ന്യൂസ്

ഡി.സി.സി. പുനഃസംഘടനയില്‍ അഭിപ്രായ രൂപീകരണത്തിനായി ശനിയാഴ്ച നടന്ന യോഗത്തിനിടെയാണ് സംഭവമുണ്ടായത്

ബാബു ജോർജ്, ഡി.സി.സി. പ്രസിഡന്റിന്റെ മുറിയുടെ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യം | Photo: Facebook/Babu George, Screengrab/Mathrubhumi News

പത്തനംതിട്ട: കോണ്‍ഗ്രസ് പുനഃസംഘടനാ ചര്‍ച്ചയില്‍ ഉടക്കിപ്പിരിഞ്ഞ് എ ഗ്രൂപ്പ്. പിന്നാലെ യോഗം നടക്കുന്ന ഓഫീസിന്റെ വാതില്‍ ചവിട്ടി തുറക്കാന്‍ മുന്‍ ഡി.സി.സി. പ്രസിഡന്റ് ശ്രമിച്ചു. അടൂര്‍ പ്രകാശ് എം.പി, ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.എം. നസീര്‍ എന്നിവര്‍ പങ്കെടുത്ത യോഗം ഡി.സി.സി. പ്രസിഡന്റിന്റെ മുറിയില്‍ നടക്കവെയാണ് യോഗത്തില്‍ നിന്ന് ഇറങ്ങിവന്ന ഡി.സി.സി. മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജ് വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചത്.

ഡി.സി.സി. പുനഃസംഘടനയില്‍ അഭിപ്രായ രൂപീകരണത്തിനായി ശനിയാഴ്ച നടന്ന യോഗത്തിനിടെയാണ് സംഭവമുണ്ടായത്. എ ഗ്രൂപ്പിന്റെ പ്രമുഖ നേതാക്കളായ മുന്‍ എം.എല്‍.എ. എ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, മുന്‍ ഡി.സി.സി. പ്രസിഡന്റ് ബാബു ജോര്‍ജ് എന്നിവർ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നു.

യോഗത്തില്‍നിന്ന് ആദ്യം ഇറങ്ങിവന്ന ശിവദാസന്‍ നായര്‍ മുറയിലേക്ക് നോക്കി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ദൃശ്യത്തിലുണ്ട്. പിന്നീട് ഇദ്ദേഹം ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയി. ആദ്യം മുറിയില്‍ നിന്ന് ഇറങ്ങിവന്ന മോഹന്‍രാജ് നേരത്തെ തന്നെ ഓഫീസ് വിട്ടിരുന്നു. സ്ഥലത്തുതന്നെ തുടര്‍ന്ന ബാബു ജോര്‍ജ് യോഗത്തില്‍ ഉണ്ടായിരുന്നവരുമായി വീണ്ടും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. യോഗത്തില്‍ തുടര്‍ന്നവരിലൊരാള്‍ വാതില്‍ അടയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് ബാബു ജോര്‍ജ് വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചത്.

സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചവരെക്കൂടി ചേര്‍ത്ത് പുനഃസംഘടന നടത്തണമെന്നായിരുന്നു ഇറങ്ങിപ്പോയ നേതാക്കളുടെ ആവശ്യം. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കണം പുതിയ ഭാരവാഹികളെ തീരുമാനിക്കേണ്ടതെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ നേതാക്കള്‍ തയ്യാറായില്ല. വിവിധ മേഖലകളിലെ നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും പുനഃസംഘടനയെന്നും യോഗത്തില്‍ അറിയിച്ചിരുന്നു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഭാരവാഹികളെ നിശ്ചിയിക്കില്ലെന്നും കെ.പി.സി.സിയായിരിക്കും തീരുമാനം എടുക്കുകയെന്നും യോഗത്തില്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് നേതാക്കള്‍ ഇറങ്ങിപ്പോയത്.

എന്നാല്‍, ആരാണ് വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചത് എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പുറത്ത് നിന്ന് ആളുകള്‍ പലകാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് കെ.പി.സി.സിയുടെ ശ്രദ്ധയില്‍പ്പെടുത്തും. അച്ചടക്കലംഘനം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ബാബു ജോര്‍ജിന്റെ പ്രതികരണം.

Content Highlights: pathanamthitta dcc congress re organization satheesh kochuparambil babu george fight

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented