തീവ്രവാദ സംഘടനകളുടെ പ്രണയക്കുരുക്ക്; ജാഗ്രത വേണമെന്ന് തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം


Representative Image| Photo: GettyImages

കണ്ണൂര്‍: തീവ്രവാദ സംഘടനകള്‍ പ്രണയക്കുരുക്കുണ്ടാക്കി ക്രിസ്തീയ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. മക്കള്‍ മതതീവ്രവാദികളുടെ കെണിയില്‍ കുടുങ്ങുമ്പോള്‍ രക്ഷിതാക്കള്‍ നിസ്സഹായരായി നില്‍ക്കേണ്ടി വരുന്നുവെന്നും ഈ അപകടത്തിനെതിരെ ബോധവത്കരണം ആവശ്യമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഞായറാഴ്ചയാണ് ഇടയലേഖനം പുറത്തിറങ്ങിയത്.

തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ ക്രിസ്തീയ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ സ്വാധീനിച്ച് പ്രണയം നടിച്ച് കുരുക്കിക്കൊണ്ടുപോകുന്നു എന്നതാണ് ഇടയലേഖനത്തിലെ പ്രധാന ആരോപണം. ഈ അപകടത്തെക്കുറിച്ച് സഭയ്ക്ക് കൃത്യമായി അറിയാമെന്നും ഇതിനെതിരെ ബോധവത്കരണം നടത്തണമെന്നും ഇടയലേഖനത്തിലുണ്ട്. ഇതിനെക്കുറിച്ച് അറിവുള്ളവര്‍ ഇതിനെതിരെ ഒരു പദ്ധതി തയ്യാറാക്കിയിട്ടുള്ളതായും ഇടയലേഖനത്തില്‍ പറയുന്നു. ആ പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്നും ഇത്തരത്തില്‍ തീവ്രവാദസംഘടനകളുടെ പ്രണയക്കുരുക്കില്‍ പെട്ട് കഴിഞ്ഞുകൂടുന്നവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.

പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുക, പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികളില്‍ അംഗമാകുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇടയലേഖനത്തില്‍ പറയുന്നുണ്ടെങ്കിലും പ്രധാനമായി പറയുന്നത് പ്രണയക്കുരുക്കിനെക്കുറിച്ചാണ്. നേരത്തെയും സഭ ഇക്കാര്യം വ്യക്തമാക്കിയതാണെങ്കിലും ഒന്നുകൂടി ആവര്‍ത്തിച്ചുപറയുകയാണ് ഇടയലേഖനത്തില്‍. അത്തരത്തില്‍ പ്രണയക്കുരുക്കില്‍ പെടാതെ തങ്ങളുടെ പെണ്‍മക്കളെ നോക്കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണെന്നും അതുകൊണ്ട് വളരെ ജാഗ്രതയോടെ ഈ ദൗത്യം നിര്‍വഹിക്കണമെന്നും ഒരുതരത്തിലും ക്രിസ്തീയ കുടുംബങ്ങള്‍പെട്ട പെണ്‍കുട്ടികള്‍ ഇത്തരം പ്രണയക്കുരുക്കില്‍ പെട്ടുപോകരുതെന്നുമാണ് അതിരൂപത ആവശ്യപ്പെടുന്നത്.

Content Highlights: Pastoral letter, Syro-Malabar Catholic Archeparchy of Tellicherry, Love Trap


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented