ബസിന് മുകളിലെ യാത്രക്കാർ കണ്ടക്ടർ ടിക്കറ്റ് നൽകുന്നു | Photo: Social Media
പാലക്കാട്: നെന്മാറ വേലയ്ക്ക് ബസിനുമുകളില്‍ യാത്രചെയ്ത സംഭവത്തില്‍ നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എസ്.ആര്‍.ടി, കിങ്‌സ് ഓഫ് കൊല്ലംകോട് ബസുകളിലെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സുകളാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നെന്മാറ വല്ലങ്കി വേലയുടെ വെടിക്കെട്ട് കഴിഞ്ഞ് മടങ്ങിപ്പോകുന്ന യാത്രക്കാരാണ് ബസുകള്‍ക്ക് മുകളില്‍ കയറിയത്. ബസിനുമുകളില്‍ കയറി യാത്രക്കാര്‍ക്ക് കണ്ടക്ടര്‍ ടിക്കറ്റ് നല്‍കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
രണ്ട് ബസിന്റെ ഉടമകള്‍ക്കും നോട്ടീസ് അയക്കാനും ആര്‍.ടി.ഒ തീരുമാനിച്ചിട്ടുണ്ട്. വേറെയും ബസുകളുടെ സമാനമായ വീഡിയോകള്‍ ആര്‍.ടി.ഒയ്ക്ക് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടി ഉണ്ടാവും.
വലിയ ജനക്കൂട്ടമായിരുന്നു ഇത്തവണ നെന്മാറ വേല വെടിക്കെട്ട് കാണാനായി എത്തിയിരുന്നത്. എല്ലാ വര്‍ഷവും ആളുകള്‍ വെടിക്കെട്ട് കഴിഞ്ഞ് ഇത്തരത്തില്‍ യാത്ര ചെയ്യാറുണ്ടെങ്കിലും ഇത്തവണ വീഡിയോ പ്രചരിച്ചതാണ് നടപടിയിലേക്ക് എത്തിച്ചത്.
Content Highlights: Conductor climbs on top of bus to give tickets to passengers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..