അപകടത്തിൽപ്പെട്ട ബൈക്ക്, മന്ത്രി മുഹമ്മദ് റിയാസ് | photo: mathrubhumi news/screen grab
കോഴിക്കോട്: താമരശ്ശേരിയില്‍ കലുങ്ക് നിര്‍മാണത്തിനെടുത്ത കുഴിയില്‍ യാത്രക്കാരന് വീണ സംഭവത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ വീഴ്ച വരുത്തിയതിന് കെഎസ്ടിപി കണ്ണൂര്‍ അസിസ്റ്റന്റ് എഞ്ചിനിയറെ മൂവാറ്റുപുഴ ഡിവിഷനിലേക്ക് സ്ഥലംമാറ്റി. ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശിച്ചിരുന്നു.
സംഭവത്തിലെ സുരക്ഷാ വീഴ്ചയില്‍ വിശദീകരണം ആവശ്യപ്പെട്ട് കരാര്‍ കമ്പനിയായ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. വിഷയം വിശദമായി പരിശോധിക്കണമെന്നും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും പിഡബ്ല്യുഡി വിജിലന്‍സിന് നിര്‍ദേശം നല്കി.
കെഎസ്ടിപി പ്രോജക്റ്റ് ഡയറക്ടറോട് ഇതുസംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ച് ഇന്നുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു. വലിയ തെറ്റ് സംഭവിച്ചുവെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും രാത്രിയില്‍ വയ്ക്കേണ്ട റിഫ്ളക്ടര് അടക്കം ഇവിടെ സ്ഥാപിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്.
നേരത്തെ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ നല്കിയ റിപ്പോര്‍ട്ട് കരാര്‍ കമ്പനിയെ തീര്‍ത്തും വെള്ളപൂശുന്നതായിരുന്നു. ഇതു തള്ളിക്കൊണ്ടാണ് വിശദമായ അന്വേഷണത്തിന് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടിരുന്നത്.
content highlights: passenger injured after falling into pit, action against assistant engineer
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..