
സി.പി.എം. കണ്ണൂർ ജില്ലാ സമ്മേളനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സംഭാഷണത്തിൽ | Photo: സി. സുനിൽ കുമാർ മാതൃഭൂമി
കണ്ണൂര്‍: ഭരണത്തില്‍ പാര്ട്ടിക്കാര് അനാവശ്യ ഇടപെടല്‍ നടത്തരുതെന്ന് സംസ്ഥാനത്തെ സി.പി.എം പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബംഗാളിലേയും ത്രിപുരയിലേയും സി.പി.എം തകര്‍ച്ചകൂടി ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. പോലീസ് സ്റ്റേഷനുകളിലേക്ക് അനാവശ്യമായി വിളിക്കരുത്, തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തില്‍ ഇടപെടരുത് തുടങ്ങിയ കാര്യങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞത്.
ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രതിനിധികളോട് ചില നിര്‍ദേശങ്ങള്‍ എന്ന നിലയില്‍ വീണ്ടും സംസാരിക്കവേയാണ് പിണറായി ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു വിഷയവുമായി ബന്ധപ്പെട്ടും പോലീസ് സ്റ്റേഷനുകളിലേക്ക് വിളിക്കേണ്ടതില്ല എന്ന നിര്‍ദേശം മുന്‍പ് പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയിരുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിലും ഇടപെടേണ്ടതില്ല. ഇടപെടേണ്ട സാഹചര്യമുണ്ടായാല്‍ അത് പാര്‍ട്ടി ഘടകത്തില്‍ അറിയിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലെ സ്ഥിതി ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഭരണത്തുടര്‍ച്ചയുണ്ടായ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭരണം കയ്യാളി എന്ന ആരോപണമുണ്ടായിരുന്നു. കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടായിരിക്കുന്നു. അത് നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ബംഗാളിലേയും ത്രിപുരയിലേയും അനുഭവം ഓര്‍മ്മിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി.
Content Highlights: party workers should never interfere in governance warns cm pinarayi vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..