ഷിനോ മാത്യു
കോട്ടയം: ഏറെ വിവാദമായ പങ്കാളിയെ പങ്കുവയ്ക്കല്‍ കേസിലെ പ്രതി ഷിനോ മാത്യു മരിച്ചു. സംഭവത്തിലെ പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന കേസിലും ഷിനോ പ്രതിയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മാരകവിഷം കഴിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ നാലുമണിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍വെച്ചാണ് മരിച്ചത്. കേസില്‍ ഷിനോയെ ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു പോലീസ്.
കോട്ടയത്തെ പങ്കാളിയെ പങ്കുവയ്ക്കല്‍ കേസിലെ ഇരയായിരുന്നു ഷിനോയുടെ ഭാര്യ. ഇവര്‍ ഇതിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ അകന്നു കഴിയുകയായിരുന്ന ഭാര്യയെ കഴിഞ്ഞ 19-ന് ഷിനോ മണര്‍ക്കാട്ടെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. അന്നു വൈകീട്ടോടെത്തന്നെ ഷിനോ വിഷം കഴിച്ച് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. അവിടെവച്ച് പ്രതിയെ പോലീസ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോലീസ് ചോദ്യം ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും മാരകം വിഷം അകത്തുചെന്നതിനാല്‍ ആശുപത്രി അധികൃതര്‍ അതിന് അനുവദിച്ചില്ല.
പങ്കാളി കൈമാറ്റത്തില്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ പക തീര്‍ക്കാനാണ് ഷിനോ പരാതിക്കാരിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. പങ്കാളി കൈമാറ്റത്തിന് പോലീസ് കേസ് വന്നതിനു പിന്നാലെ അകന്നു കഴിയുകയായിരുന്ന ഭാര്യയെ അതിനുശേഷം പലതവണ ഷിനോ പിന്തുടര്‍ന്നിരുന്നതായി സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു.
കൊലപാതക ശേഷം കൊടിയ വിഷമാണ് ഷിനോ കഴിച്ചതെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കിയത്. ഇത് ഓണ്‍ലൈന്‍ മുഖേന വാങ്ങിയതാണെന്ന് ഷിനോ ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയിരുന്നു. വിഷം കഴിച്ചയാളിന്റെ അടുത്തു ചെല്ലുന്നവര്‍ക്കും അണുബാധയുണ്ടാകാനിടയുള്ളതിനാല്‍ അകലം പാലിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പോലീസുകാര്‍ക്കടക്കം നല്‍കിയ നിര്‍ദേശം.
Content Highlights: partner swapping case, kottayam, accused suicide, murder case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..