കോഴിക്കോട്: സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി സുന്നി ജം ഇയ്യുത്തുല്‍ ഉലമ സെക്രട്ടറി ജനറല്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ രംഗത്ത്. മുസ്ലീം സമുദായത്തെ അവഗണിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍വിലാസമുണ്ടാകില്ലെന്ന് കാന്തപുരം പറഞ്ഞു. മതത്തെ അവഗണിച്ച് മതേതരവാദിയാകാമെന്ന് ആരും കരുതേണ്ട. സമുദായ നേതാക്കള്‍ കാണേണ്ടെന്ന് തീരുമാനിച്ചാല്‍ പല പാര്‍ട്ടികളും ഇല്ലാതാകും-കാന്തപുരം പറഞ്ഞു.

കഴിഞ്ഞ ദിവസം കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ കാനം നടത്തിയ വിമര്‍ശത്തിന് മറുപടി പറയുകയായിരുന്നു കാന്തപുരം. മതനേതാക്കളെ കാണാന്‍ സി.പി.ഐ. പോകാറില്ലെന്ന് പറഞ്ഞ കാനം വനിതകള്‍ക്ക് സീറ്റ് കൂടിപ്പോയെന്ന കാന്തപുരത്തിന്റെ അഭിപ്രായപ്രകടനത്തെയും വിമര്‍ശിച്ചിരുന്നു.