കൈലിയും ഷര്‍ട്ടും ധരിച്ചെത്തി നിരീക്ഷണം; കൈക്കൂലി വാങ്ങുന്നതിനടെ അസി. എന്‍ജിനീയര്‍ അറസ്റ്റില്‍


കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും പരിസരത്തും നിരവധി ദിവസങ്ങളായി വിജിലൻസ് ഉദ്യോഗസ്ഥർ മഫ്തിയിൽ നിരീക്ഷണം നടത്തിവന്നിരുന്നു

പാരിപ്പള്ളി-മടത്തറ പി.ഡബ്ല്യു.ഡി. റോഡുവക്കിൽ നിന്ന മരം മുറിച്ചിട്ടിരിക്കുന്നു

പാരിപ്പള്ളി: കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ്‌ എൻജിനീയറെ വിജിലൻസ്‌ പിടികൂടി. എൽ.എസ്.ജി.ഡി. അസിസ്റ്റന്റ്‌ എൻജിനീയർ കുണ്ടറ വെള്ളിമൺ നാന്തിരിക്കൽ സ്വദേശി ജോണി ജെ.ബോസ്കോയാണ് അറസ്റ്റിലായത്.

ചാത്തന്നൂർ കുമ്മല്ലൂർ സ്വദേശി സജയൻ കൊടുത്ത പണം വാങ്ങുമ്പോഴാണ് പിടികൂടിയത്. കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിലെ നാലരലക്ഷം രൂപയുടെ രണ്ടു പദ്ധതികളും മൂന്നരലക്ഷം രൂപയുടെ മറ്റൊരു പദ്ധതിയുമുൾപ്പെടെ 12.5 ലക്ഷം അടങ്കൽ തുകയിൽ പണിയുന്ന പുത്തൻപാലം-പുതിയപാലം, ചാവർകാവ്-ചെറുകാവ്, ഊഴായ്ക്കോട് -വെട്ടിക്കലഴികം എന്നീ മൂന്നു റോഡുകൾക്കായി അസിസ്റ്റന്റ് എൻജിനീയർ രണ്ടുശതമാനം കമ്മിഷൻ തുക ആവശ്യപ്പെട്ടിരുന്നു. ഇതിൽനിന്ന്‌ ആദ്യഗഡുവായ 15,000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്.

ദിവസങ്ങളായി അസിസ്റ്റന്റ്‌ എൻജിനീയർ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. പരാതിക്കാരന്റെ ബന്ധു ഏറ്റെടുത്ത കരാറുകളുടെ തുക ലഭിക്കുന്നതിന് കമ്മിഷൻ ആവശ്യപ്പെട്ടെന്നാണ് സജയൻ വിജിലൻസിൽ പരാതി നൽകിയത്. തുടർന്ന് ഇതിന്റെ ആദ്യഗഡു നൽകാൻ നോട്ടുകളുടെ ക്രമനമ്പർ രേഖപ്പെടുത്തി ഫിനോൽഫ്തലിൻ പുരട്ടിയ 15,000 രൂപ വിജിലൻസ് നൽകി. മഫ്ത്തിയിലായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പഞ്ചായത്ത്‌ ഓഫീസിൽ അസിസ്റ്റന്റ്‌ എൻജിനീയറുടെ കാബിനിൽവെച്ച് പണം കൈമാറവേയാണ് പിടികൂടിയത്.

വിജിലൻസ് ഡിവൈ.എസ്.പി. ഹരിവിദ്യാധരൻ, സി.ഐ.മാരായ വി.ജോഷി, ജയകുമാർ, ഗസറ്റഡ് ഓഫീസർമാരായ ടി.പ്രകാശ്, സുദർശനൻ, എ.എസ്.ഐ. ജയഘോഷ്, സി.പി.ഒ.മാരായ ഷിബു സക്കറിയ, ശരത്, രജീഷ്, ദീപൻ, നവാസ്, ഗോപകുമാർ, അമ്പിളി എന്നിവരുടെ സംഘമാണ് പ്രതിയെ കൈക്കൂലിയുമായി അറസ്റ്റ് ചെയ്തത്.

പഞ്ചായത്ത് പരിസരത്ത് ദിവസങ്ങളായി മഫ്തിയിൽ വിജിലൻസ്

പാരിപ്പള്ളി: കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും പരിസരത്തും നിരവധി ദിവസങ്ങളായി വിജിലൻസ് ഉദ്യോഗസ്ഥർ മഫ്തിയിൽ നിരീക്ഷണം നടത്തിവന്നിരുന്നു. കഴിഞ്ഞദിവസം എ.ഇ.യുടെ അറസ്റ്റോടെയാണ് പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും വിജിലൻസ് ഉദ്യോഗസ്ഥരെയാണ് ദിവസങ്ങളായി പ്രദേശത്ത് കണ്ടിരുന്നതെന്നു മനസ്സിലായത്. കൈലിയും ഷർട്ടും ധരിച്ചും ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിനകത്ത് ജനങ്ങളോടോപ്പം കടന്നുവന്ന് അധികൃതരുടെ അനധികൃത ഇടപാടുകൾ മനസ്സിലാക്കിയിരുന്നു.

കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത്‌ ഉദ്യോഗസ്ഥർക്കെതിരേ ഒട്ടേറെ ആരോപണങ്ങളും പരാതികളും നിലനിൽക്കുന്നുണ്ട്. ദേശീയപാതയിലെ അനധികൃത കൈയേറ്റങ്ങളും അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപങ്ങളും പരാതിയായി നിലനിൽക്കുന്നു. ഒരു വ്യക്തിയെ സഹായിക്കാനായി പാരിപ്പള്ളി-മടത്തറ റോഡിൽ നിന്നിരുന്ന ഒരുവലിയമരം പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മുറിച്ചു.

പരാതി ഉയർന്ന സാഹചര്യത്തിൽ മരം മുറിച്ചപടി റോഡരികിൽ കിടക്കുകയാണ്. വ്യക്തി നിർമിച്ച കടമുറികൾക്ക് മരം തടസ്സം നിൽക്കുന്ന സാഹചര്യത്തിൽ വാടകയ്ക്കു നൽകാൻ കഴിയാത്തതിനാലാണ് ഉദ്യോഗസ്ഥർ മരം മുറച്ചുമാറ്റാൻ തയ്യാറായതെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. പഞ്ചായത്ത് പ്രദേശത്ത് നിരവധി പരാതികളാണ് ഉദ്യോഗസ്ഥർക്കെതിരേ ഉയരുന്നത്.

Content Highlights: paripalli kalluvathikkal panchayath bribery assistant engineer arrested mufti vigilance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented