രക്തംകണ്ടാല്‍ മറിഞ്ഞുവീഴും, അവനിതെങ്ങനെ സാധിച്ചു, മനസ്സിലാകുന്നില്ല -ക്രിസ്റ്റഫറിന്റെ മാതാപിതാക്കള്‍


സ്വന്തം ലേഖകന്‍

ക്രിസ്റ്റഫറിന്റെ മാതാപിതാക്കളായ സിറിൾ ക്രൂസും ഭാര്യ മാരിയോ ക്രൂസും

കൊച്ചി: എന്താണ് സംഭവിച്ചതെന്ന് ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയിലാണ് തോപ്പുംപടി കൂട്ടുങ്കല്‍ വീട്ടില്‍ സിറിള്‍ ക്രൂസും ഭാര്യ മാരിയോ ക്രൂസും. തിങ്കളാഴ്ച പതിവുപോലെ ജോലിയ്ക്ക് പോയ മകന്‍ ക്രിസ്റ്റഫര്‍ ഉറ്റസുഹൃത്തായ സച്ചിനെ ആക്രമിച്ചെന്നും നടുറോഡില്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്‌തെന്നുമുള്ള വാര്‍ത്ത നല്‍കിയ ഷോക്കിലാണിവര്‍.

ക്രിസ്റ്റഫര്‍

'രക്തം കാണുമ്പോള്‍ മറിഞ്ഞുവീണ് ബോധം പോകുന്നയാള്‍ക്ക് ഒരാളെ ആക്രമിക്കാനും സ്വയം കഴുത്തുമുറിക്കാനും എങ്ങനെ സാധിക്കുമെന്ന് മനസ്സിലാകുന്നില്ല. എനിക്കാരെയും ഉപദ്രവിക്കണമെന്നില്ല. എന്താണ് സംഭവിച്ചതെന്നൊന്ന് അറിഞ്ഞാല്‍ മതി' -ക്രിസ്റ്റഫറിന്റെ പിതാവ് സിറിള്‍ പറയുന്നു.

Also Read

അറസ്റ്റ് സർക്കാരിന്റെ പകപോക്കലെന്ന് അജി ...

സ്വകാര്യതയുടെ പേരിൽ ഇളവില്ല, DNA പരിശോധനയ്ക്ക് ...

ബി.ടെക് ബിരുദധാരിയായ ക്രിസ്റ്റഫര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കലൂരിലെ ടെക് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച വൈകിട്ട് ഇയാള്‍ കലൂര്‍ മാര്‍ക്കറ്റിന് സമീപത്തുവെച്ച് സുഹൃത്തായ സച്ചിനെ കത്തി കൊണ്ട് ആക്രമിക്കുകയും അതിനുശേഷം സ്വയം കഴുത്ത് മുറിക്കുകയുമായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

സി.സി.ടി.വി. ദൃശ്യം

അടുത്ത ദിവസങ്ങളില്‍ ക്രിസ്റ്റഫറിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതകള്‍ ഒന്നും തോന്നിയിരുന്നില്ലെന്ന് അച്ഛനും അമ്മയും പറയുന്നു. 'എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവന്‍ പറയുമായിരുന്നു. അവന് ആയുധം കൊണ്ടുനടക്കുന്ന സ്വഭാവമൊന്നുമില്ല. അപ്പോഴത്തെ ഒരു നിമിഷത്തില്‍ സംഭവിച്ചു പോയതായിരിക്കാം' -സിറിള്‍ കൂട്ടിച്ചേര്‍ത്തു.

ആക്രമിക്കപ്പെട്ട സച്ചിനും ക്രിസ്റ്റഫറും ഉറ്റ സുഹൃത്തുക്കളായിരുന്നെന്നും സച്ചിന്‍ സ്ഥിരമായി വീട്ടില്‍ വരാറുണ്ടെന്നും അമ്മ മാരിയോ പറഞ്ഞു. കഴുത്തിന് മുറിവേറ്റ സച്ചിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Content Highlights: parents of cristopher who attacked friend and later committed suicide responds

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented